Latest News

വാലിബനിലെ റാക്ക് ഗാനം ആലപിച്ച് മോഹന്‍ലാല്‍; ലിജോ ജോസ് പല്ലിശേരി ചിത്രത്തിലെ 'റാറാ റക്കറക്ക റാക്ക്' പാട്ട് ട്രെന്റിങില്‍ ഒന്നാമത്

Malayalilife
വാലിബനിലെ റാക്ക് ഗാനം ആലപിച്ച് മോഹന്‍ലാല്‍; ലിജോ ജോസ് പല്ലിശേരി ചിത്രത്തിലെ 'റാറാ റക്കറക്ക റാക്ക്' പാട്ട് ട്രെന്റിങില്‍ ഒന്നാമത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ 'റാക്ക്' ഗാനം റിലീസായി. മോഹന്‍ലാല്‍ ആലപിച്ച 'റാക്ക്' ഗാനമാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പിഎസ് റഫീഖ് തന്നെ പ്രാഥമിക കമ്പോസിങ് നടത്തിയ ഗാനത്തിന്റെ സംഗീതവും അറേഞ്ച്മെന്റും പ്രശാന്ത് പിള്ളയുമാണ്.

'റാക്ക് പാട്ട് യാത്രികരുടെ രാത്രിവിശ്രമ കേന്ദ്രത്തിലെ ഗാനമാണെന്ന് ഗാനരചിച്ച പി എസ് റഫീഖ് പറഞ്ഞു.' ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാലേട്ടന്റെ ശബ്ദത്തില്‍ പുറത്തു വരുന്നു എന്നുള്ളതാണ്. വളരെ ചടുലമായിട്ടും ഭംഗി ആയിട്ടുമാണ് അദ്ദേഹം അത് ആലപിച്ചിട്ടുള്ളത്. വാലിബനിലെ എല്ലാ പാട്ടുകളും ഒരു പോലെ ഇഷ്ടമാണെങ്കിലും ചില ഗാനങ്ങള്‍ പിറന്നുവീണ ഒരു സമയവും അതിന്റെ എഴുത്തിനായുള്ള പ്രയാസവും വച്ചുകൊണ്ട് ചില ഗാനങ്ങളോട് നമുക്ക് ഒരു പ്രത്യേകത തോന്നും, അങ്ങനെ ഒരു ഗാനമാണ് റാക്ക് പാട്ട്' എന്നാണ് ഗാനത്തെ കുറിച്ച് പിഎസ് റഫീഖ് പറഞ്ഞത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി.എസ്. റഫീഖാണ് ഗാനരചയിതാവ്. റാക്ക് സോംഗ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഒരു ഗാനമാണെന്ന് പി.എസ് . റഫീഖ് പറഞ്ഞു. ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാലേട്ടന്റെ ശബ്ദത്തില്‍ പുറത്തു വരുന്നു എന്നുള്ളതാണ്. സൊണാലി കുല്‍കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ ഉടമസ്ഥതയിലെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലെ സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. തിരക്കഥ പി.എസ് റഫീക്ക്, ക്യാമറ മധു നീലകണ്ഠന്‍, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Raakk Lyrical Malaikottai Vaaliban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES