20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു;ഡ്രീം വാരിയേഴ്സ് നിര്‍മ്മിക്കുന്ന സൂര്യയുടെ 45 മത് ചിത്രത്തിനു ആരംഭം 

Malayalilife
 20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു;ഡ്രീം വാരിയേഴ്സ് നിര്‍മ്മിക്കുന്ന സൂര്യയുടെ 45 മത് ചിത്രത്തിനു ആരംഭം 

സൂര്യയുടെ കരിയറിലെ  മെഗാ എന്റെര്‍റ്റൈനെര്‍ സൂര്യ 45ന്റെ ഔപചാരിക പൂജാ ചടങ്ങ് ഇന്ന് നടന്നു. ഡ്രീം ബിഗ് പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ആനമലയിലെ അരുള്‍മിഗു മാസാനി അമ്മന്‍ ക്ഷേത്രത്തില്‍ നടന്നു. 

അരുവി, തീരന്‍ അധികാരം ഒണ്‍ട്ര്, കൈതി, സുല്‍ത്താന്‍, ഒകെ ഒരു ജീവിതം തുടങ്ങിയ അര്‍ത്ഥവത്തായ ബ്ലോക്ക്ബസ്റ്ററുകളുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

ബഹുമുഖ പ്രതിഭയായ ആര്‍ജെ ബാലാജിയാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത്, ഇത് ഒരു വലിയ ആക്ഷന്‍ എന്റര്‍ടൈനറായികരിക്കും എന്നതിനുപരി ഹാസ്യത്തിന് പ്രാമുഖ്യം നല്‍കുന്ന സിനിമയാണിത് . പ്രതിഭാധനന്മാരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു കൂട്ടം ഗംഭീരമായ സിനിമയാണ് അദ്ദേഹം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ  വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. 

ഔപചാരിക പൂജയ്ക്ക് ശേഷം, ആര്‍ജെ ബാലാജി കോയമ്പത്തൂരിലെ ആദ്യ ഷെഡ്യൂളിലേക്ക് നീങ്ങും, അവിടെ അദ്ദേഹം സൂര്യയെയും മറ്റ് പ്രധാന അഭിനേതാക്കളെയും അവതരിപ്പിക്കുന്ന സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കും.

നിര്‍മ്മാതാക്കളായ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവും  ചേര്‍ന്ന് ചിത്രം 2025 രണ്ടാം പകുതിയില്‍ ആണ് സൂര്യ 45 റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.

Read more topics: # സൂര്യ 45
RJ Balaji and Suriyas film shoot commences in Pollachi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES