Latest News

സിനിമയിലെ അടിസ്ഥാന തൊഴിലാളികളെ സഹായിക്കാന്‍ സിനിമയെടുക്കണം; ഇത്തരത്തില്‍ ഒരു പ്രവൃത്തിക്കായി ഫെഫ്ക മുന്നിട്ടിറങ്ങിയാല്‍ പത്ത് ലക്ഷം രൂപ നല്‍കാന്‍ തയ്യാർ; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ഷിബു സുശീലന്‍ രംഗത്ത്

Malayalilife
സിനിമയിലെ അടിസ്ഥാന തൊഴിലാളികളെ സഹായിക്കാന്‍ സിനിമയെടുക്കണം; ഇത്തരത്തില്‍ ഒരു പ്രവൃത്തിക്കായി ഫെഫ്ക മുന്നിട്ടിറങ്ങിയാല്‍ പത്ത് ലക്ഷം രൂപ നല്‍കാന്‍ തയ്യാർ; തുറന്ന് പറഞ്ഞ്  നിര്‍മ്മാതാവ് ഷിബു സുശീലന്‍ രംഗത്ത്

കൊവിഡ് രണ്ടാം ഘട്ടം വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ സിനിമ മേഖലയിലെ അടിസ്ഥാന തൊഴിലാളികളെ സഹായിക്കാന്‍ സിനിമയെടുക്കണമെന്ന് ഫെഫ്കയോട് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ഷിബു സുശീലന്‍ രംഗത്ത്.  ഫെഫ്ക ഇത്തരത്തില്‍ ഒരു പ്രവൃത്തിക്കായി മുന്നിട്ടിറങ്ങിയാല്‍ പത്ത് ലക്ഷം രൂപ നല്‍കാന്‍ തയ്യാറാണെന്നും ഷിബു തന്റെ ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയിലെ അടിസ്ഥാന തൊഴിലാളികള്‍ക്ക് മുന്നോട്ടു ജീവിക്കാന്‍ വേണ്ടി പ്രതിഫലം ഇല്ലാതെ, ബിസിനസ് സാധ്യതയുള്ള ആര്‍ട്ടിസ്റ്റുകളെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തികൊണ്ട് ഒരു സിനിമ എടുക്കാന്‍ ഫെഫ്ക്ക മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് നിര്മ്മാതാവ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ഷിബു ജി. സുശീലന്റെ വാക്കുകള്‍:

‘സിനിമയിലെ അടിസ്ഥാന തൊഴിലാളികള്‍ക്ക് മുന്നോട്ടു ജീവിക്കാന്‍ വേണ്ടി പ്രതിഫലം ഇല്ലാതെ, ബിസിനസ് സാധ്യതയുള്ള ആര്‍ട്ടിസ്റ്റുകളെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തികൊണ്ട് ഒരു സിനിമ എടുക്കാന്‍ (എല്ലാ യൂണിയനും വേണ്ടി ) ഫെഫ്ക്ക മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിര്‍മ്മാണചിലവുകള്‍ മുന്‍കൂടി കണ്ട് കൊണ്ട്

ഏറ്റവും നല്ല ഏഴ് കഥകള്‍ കോര്‍ത്തിണക്കി, ഏഴ് സംവിധായകര്‍, ഏഴ് ക്യാമറമാന്മാര്‍, ഏഴ് എഡിറ്റേഴ്‌സ്, ഏഴ് മ്യൂസിക് ഡയറക്ടറ്റേഴ്സ് അങ്ങനെ ഈ സിനിമയില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി ഒരേ സമയം പല സ്ഥലങ്ങളില്‍ ഏഴ് യൂണിറ്റ് ടീമിനെ വെച്ച് ചിത്രീകരിച്ചുകൊണ്ട് വളരെ പ്പെട്ടെന്ന് നമ്മുക്ക് ഒരു സിനിമ അഞ്ചു മുതല്‍ ഏഴ് ദിവസം കൊണ്ട് യാഥാര്‍ഥ്യമാക്കുവാന്‍ സാധിക്കും.

ഇങ്ങനെ ഒരു കാരുണ്യ പ്രവര്‍ത്തനത്തിന്റെ തുടക്കത്തിനായി ഫെഫ്ക്ക മുന്നിട്ട് ഇറങ്ങിയാല്‍ ലാഭേച്ചയില്ലാതെ 10ലക്ഷംരൂപ (ഈ തുക സിനിമ ബിസിനസ് ആകുമ്പോള്‍ തിരിച്ചു തന്നാല്‍ മാത്രം മതി) തരാന്‍ ഞാന്‍ തയ്യാറാണ്. ഇങ്ങനെ ഒരു സിനിമ ഉടനെ നടന്നാല്‍ പ്രമുഖOTT പ്ലാറ്റ്‌ഫോംമില്‍ വലിയ ബിസിനസ് സാധ്യത ഉണ്ട്.

ഒരു പ്രതിഫലവും വാങ്ങാതെ ആര്‍ട്ടിസ്റ്റും ടെക്‌നിക്കല്‍ സൈഡില്‍ എല്ലാവരും വര്‍ക്ക് ചെയ്താല്‍ ബിസിനസില്‍ നിന്ന് ലഭിക്കുന്ന തുക (സിനിമയുടെ മറ്റ് ചിലവുകള്‍ കഴിച്ച്) വളരെ സത്യസന്ധതയോടെ കരുതലോടെ കൈകാര്യം ചെയ്തുകൊണ്ട് നമ്മുടെ കൂടെ ഉള്ളവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി സഹായിക്കാന്‍ പറ്റും.

ഒന്നാം ഘട്ടം കൊറോണ കഴിഞ്ഞു സിനിമ തുടങ്ങിയപ്പോള്‍ 5000ല്‍ പരം അംഗങ്ങളില്‍ ജോലി കിട്ടിയത് ഏകദേശം 1360പേര്‍ക്ക് മാത്രമാണ്. ഔട്ട്‌ഡോര്‍ യൂണിറ്റില്‍ 780പേരില്‍ നിന്ന് 200പേര്‍ക്കും, മേക്കപ്പ് യൂണിയനില്‍ അസിസ്റ്റന്റ് മെംബേര്‍സ് ഉള്‍പ്പെടെ 265പേരില്‍ ഏകദേശം 140പേര്‍ക്കും, കൊസ്‌റ്യൂം യൂണിയിന്‍ ഏകദേശം 250പേരില്‍ 100പേര്‍ക്കും, ഡ്രൈവേഴ്‌സ് 485 പേരില്‍ മാക്‌സിമം 150പേര്‍ക്കും, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് 396 പേരില്‍ ഏകദേശം 200 പേര്‍ക്കും, ആര്‍ട്ട് സെക്ഷനില്‍ 302 പേരില്‍ ഏകദേശം 150 പേര്‍ക്കും, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സെക്ഷനില്‍ അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പെടെ ഏകദേശം 450 പേരില്‍ നിന്ന് 120പേര്‍ക്കും, മറ്റ് എല്ലാ സെക്ഷനില്‍ നിന്നും കൂടി ഏകദേശം 300 പേര്‍ക്കും എന്നിങ്ങനെ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ബിസിനസില്‍ നിന്ന് കിട്ടുന്ന തുക എല്ലാ യൂണിയന്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതി ഒരു പുതിയ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക.

ഈ കൊറോണ കാലം പോലെ ഇങ്ങനെ ജോലി ഇല്ലാത്ത അവസരങ്ങളിലും, അതുപോലെ ചില അത്യവശ്യ ഘട്ടങ്ങളിലും കുട്ടികളുടെ പഠനം, മരുന്ന്, ആഹാരസാധനങ്ങള്‍ എന്നിവയ്ക്കായി അര്‍ഹതപ്പെട്ടവരെ സഹായിക്കാന്‍ പറ്റും. വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടായിരുന്ന പലരും ഇപ്പോള്‍ ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അവര്‍ക്കും ഒരു നിശ്ചിത തുക മാസം തോറും സഹായിക്കാനും സാധിക്കും.

ഈ കഴിഞ്ഞ കൊറോണ കാലത്തും ഇപ്പോഴും നിരവധിപേരാണ് ജീവിക്കാന്‍ ബുദ്ധിമുട്ട് പറഞ്ഞു എന്നെ വിളിച്ചത്. കുട്ടികള്‍ക്ക് പഠിക്കാന്‍ ബുക്ക്, പുസ്തകം, വാടക, മരുന്ന്, അങ്ങനെ എല്ലാം എവിടെ നിന്ന് തരപ്പെടുത്തും എന്നറിയാതെ ജീവിക്കുന്നവര്‍. ഇങ്ങനെ ഉള്ള നമ്മുടെ സിനിമാ തൊഴിലാളികളെ നമുക്ക് സഹായിക്കാന്‍ ഇതുവഴി പറ്റും. തുടര്‍ന്ന് അതുപോലെ ഒരു സിനിമയില്‍ 10ലക്ഷം മുതല്‍ പ്രതിഫലം വാങ്ങുന്നവരും.

ലാഭം ലഭിക്കുന്ന സിനിമ നിര്‍മ്മാതക്കളും ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് സംഭാവനയായി തന്നു സഹായിച്ചാല്‍, ഇവരുടെ കുടുംബം കൂടി നമുക്ക് കരുതലോടെ കൊണ്ടുപോകുവാന്‍ സാധിക്കും. ഈ ഫണ്ടില്‍ നിന്ന് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ്, ഒരു അംഗം മരണപ്പെട്ടാല്‍ ആ കുടുംബത്തിന് വേണ്ടി മരണഫണ്ട് ഇവയൊക്കെ നടപ്പിലാക്കാന്‍ സാധിക്കും.

ബാങ്ക് ലോണ്‍, അയല്‍കൂട്ട ലോണുകള്‍, കറന്റ് ബില്ല്, ഫോണ്‍ ബില്ല്, കേബിള്‍ ടിവി, ട്യൂഷന്‍ ഫീസ്, മറ്റു ബാധ്യതകള്‍ എല്ലാം വരി വരിയായി നില്‍ക്കുന്നു. ഇതൊന്നും നമ്മുടെ ഇല്ലായ്മയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പറ്റുന്നതല്ല. ഇതില്‍ നിന്ന് ഒരു കൈ സഹായം നമ്മുടെ 65% അംഗങ്ങള്‍ക്കും അനിവാര്യമാണ്..

ഇനി ആരുടെയും മുന്നില്‍ കൈനീട്ടാന്‍ ഇടവരാതിരിക്കാന്‍, നമ്മുടെ സഹപ്രവര്‍ത്തകരുടെ അതിജീവിനത്തിനായി, ഒന്നിച്ചു മുന്നേറാം, പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത നല്ലൊരു നാളേക്കായ്.’

Producer shibu g susheelan words about helping film workers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES