'പുതിയ ഭാര്യ, പുതിയ വണ്ടി, പുതിയ ജീവിതം; നടി മഹാലക്ഷ്മിക്ക് സമ്മാനമായി രവീന്ദര്‍ നല്കിയത് എംജി ഹെക്ടര്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

Malayalilife
'പുതിയ ഭാര്യ, പുതിയ വണ്ടി, പുതിയ ജീവിതം; നടി മഹാലക്ഷ്മിക്ക് സമ്മാനമായി രവീന്ദര്‍ നല്കിയത് എംജി ഹെക്ടര്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

സെപ്റ്റംബര്‍ ഒന്നിനായിരുന്നു തമിഴ് സിനിമയിലെ പ്രമുഖ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ഇവരുടെ വിവാഹം പിന്നിട്ടിട്ട് രണ്ട് മാസത്തിലേക്ക് അടുക്കുന്ന സമയത്ത് ഇരുവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്. തന്റെ ഭാര്യക്ക് രവീന്ദര്‍ നല്‍കിയ ഒരു സമ്മാനമാണ് അത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ആ സമ്മാനം.

നല്ല പുതു പുത്തന്‍ പലരും വാങ്ങാന്‍ കൊതിക്കുന്ന MG ഹെക്ടര്‍ കാറാണ് രവീന്ദര്‍ സമ്മാനമായി നല്‍കിയത്. ഷോറൂമില്‍ നിന്ന് കാറിന്റെ കവര്‍ മാറ്റുന്ന രവീന്ദറും മഹാലക്ഷ്മിയും ചേര്‍ന്നാണ്. അത് മുതല്‍ മഹാലക്ഷ്മി വണ്ടി ഓടിച്ച് റോഡിലേക്ക് പോകുന്നതുവരെയുള്ള വീഡിയോ ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. 

'പുതിയ ഭാര്യ, പുതിയ വണ്ടി, പുതിയ ജീവിതം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകര്‍ കമന്റ് ബോക്സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 

 ദമ്പതികളുടെ വിവാഹ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  . രവീന്ദറിന് മുപ്പത്തിയെട്ടും മഹാലക്ഷ്മിക്ക് മുപ്പത്തിയഞ്ചുമാണ് പ്രായം. ശരീരഭാരത്തിന്റെ പേരിലാണ് രവീന്ദറിനെ കളിയാക്കിയതെങ്കില്‍ പണം കണ്ടിട്ടാണ് നിര്‍മാതാവിനെ മഹാലക്ഷ്മി കല്യാണം കഴിച്ചതെന്നായിരുന്നു നടിക്ക് നേരെയുള്ള വിമര്‍ശനം.തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമയാണ് രവീന്ദര്‍.
 

 

Producer Ravindar Surprise Gift to Wife VJ Mahalakshmi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES