മലയാളികളുടെ പ്രിയ നടന്‍ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ 'ഫിലിപ്‌സി'ന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. മുകേഷിനൊപ്പം ഇന്നസെന്റ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രമാണ്.
മൂന്നു മക്കളുടെ അച്ഛനായ ഫിലിപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്.ഹെലന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നോബിള്‍ ബാബു തോമസ്, നവനി, ദേവാനന്ദ്, ക്വീന്‍ വിബിന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു
മൂന്നു മക്കളുമൊത്ത് ബാംഗ്ളൂരില്‍ സ്ഥിര താമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്.
ശ്രീധന്യ, അജിത് കോശി, അന്‍ഷ മോഹന്‍, ചാര്‍ലി, സച്ചിന്‍ നാച്ചി എന്നിവരാണ് മറ്റു താരങ്ങള്‍. ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡും ചേര്‍ന്നാണ് രചന. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം . ഛായാഗ്രഹണം: ജെയ്സണ്‍ ജേക്കബ് ജോണ്‍, സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്.വിതരണം ഫന്റാസ്റ്റിക് ഫിലിംസ്.