അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പാരഡൈസ് ട്രെയിലര്‍ പുറത്ത്. ദര്‍ശന രാജേന്ദ്രനും റോഷന് മാത്യുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരുക്കിയത് ശ്രീലങ്കന്‍ സംവിധായകന് പ്രസന്ന വിത്തനാഗെയാണ്.
ശ്രീലങ്കയിലെത്തുന്ന ദമ്പതികളുടെ കഥപറയുന്ന ചിത്രം ഈ മാസം 28ന് തിയേറ്ററുകളിലെത്തും. മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള മദ്രാസ് ടാക്കീസ് പുറത്തിറക്കിയിരിക്കുന്ന ട്രെയിലര്ശ്രീലങ്കയുടെ ദൃശ്യചാരുത ഒപ്പിയെടുത്ത തരത്തിലാണ് ട്രെയിലറിലെ ഓരോ ഫ്രെയിമുകളും. സംവിധായകന് കൂടിയായി രാജീവ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലപ്പിച്ചിരിക്കുന്നത്.
നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രത്തിനായി, വിലയ പ്രതീക്ഷയോടെയാണ് ചലച്ചിത്ര പ്രേമികള്‍ കാത്തിരിക്കുന്നത്.
ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം. സ്പെയിന് ലാസ് പല്‍മാസ് ദേ ഗ്രാന്‍ കനാറിയ ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം. ഫ്രാന്‍സ് വെസൂല്‍ ചലച്ചിത്രമേളയില്‍ ലീസിയന്‍ പുരസ്കാരവം പതിനേഴാമത് എന്നീ വിഭാഗങ്ങളില്‍ നാമനിര്‍ദേശവും പാരഡൈസിന് ലഭിച്ചിരുന്നു. കൂടാതെ ഏഴ്യന്‍ ഫിലിം അവാര്‍ഡ്സില്‍ വിവിധ നോമിനേഷനുകളും പാരഡൈസിന് ലഭിച്ചു.