വികെ പ്രകാശ് ചിത്രമായി പ്രഖ്യാപിച്ചിരുന്ന നാല്‍പതുകാരന്റെ ഇരുപത്തിയൊന്നു കാരി'സംവിധാനം ചെയ്യുമെന്ന് അറിയിച്ച് അനൂപ് മേനോന്‍; പ്രിയാ വാര്യര്‍ നായികയാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഏപ്രിലില്‍ തുടങ്ങുമെന്ന് നടന്‍

Malayalilife

ടന്‍ , സംവിധായകന്‍ എന്നീ നിലകളില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച നടനാണ് അനൂപ് മേനോന്‍ . ഇപ്പോഴിതാ നടന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് . നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' എന്ന് പേരിട്ട ചിത്രമാണ് അനൂപ് മേനോന്‍ സംവിധാനം ചെയ്യുക. 

നേരത്തെ വി കെ പ്രകാശിന്റെ സംവിധാനത്തില്‍ 'ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. എന്തുകൊണ്ടാണ് വി കെ പ്രകാശ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്രിയാ വാര്യര്‍ ചിത്രത്തില്‍ നായികയായി എത്തുമോ എന്നതും സ്ഥിരീകരിച്ചിട്ടില്ല.

അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമാകും അനൂപ് മേനോന്‍ ചിത്രം ചിത്രീകരിക്കുക.ഏപ്രിലില്‍ 'ചിത്രീകരണം തുടങ്ങുമെന്നും അനൂപ് മേനോന്‍ അറിയിച്ചിട്ടുണ്ട്.
 
Oru Nalpathukaarante Irupathonnukaari

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES