Latest News

ഓപ്പറേഷന്‍ അരപ്പൈമ നാല് ഭാഷകളിലായി എത്തുന്നു; റിലീസ് ഒടിടി പ്ലാറ്റ് ഫോമിൽ

Malayalilife
ഓപ്പറേഷന്‍ അരപ്പൈമ നാല് ഭാഷകളിലായി എത്തുന്നു; റിലീസ്  ഒടിടി പ്ലാറ്റ് ഫോമിൽ

ടിനി ടോമിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രമായ ഓപ്പറേഷന്‍ അരപ്പൈമ  ഒടിടി  പ്ലാറ്റ് ഫോമിലൂടെ നാല് ഭാഷകളിലായി ആണ്  പ്രദർശനം ചെയ്യുക . ജിത്തു ജോസഫ്, മേജര്‍ രവി എന്നിവരുടെ സംവിധാന സഹായിയായിരുന്ന നവാഗതനായ പ്രശാന്ത് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് റഹ്മാൻ ആണ്. എന്നാൽ സ്‌ത്രൈണതയുള്ള വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ടിനി ടോം കൈകാര്യം ചെയ്യുന്നത്.

ഒരു റിവഞ്ച് ത്രില്ലര്‍ സിനിമയാണ് ഓപ്പറേഷന്‍ അരപൈമ. സിനിമയുടെ പ്രമേയം ആണ് കടലിലൂടെയുള്ള ഡ്രഗ് ട്രാഫിക്കിങ് ആണ്. മുന്‍പ് നേവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു സിനിമയുടെ സംവിധായകനായ പ്രശാന്ത്. സിനിമയിലേക്ക് എടുത്തിരുന്നത് പ്രതീക്ഷിക്കാതെ നടക്കുന്ന ഒരു സംഭവത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്ത് പോവുന്ന ഒരു നാവികോദ്യോഗസ്ഥന്റെ ജീവിതകഥയുമായി ബന്ധപ്പെടുത്തിയ കഥയാണ്. അതോടൊപ്പം സിനിമയിലൂടെ  സര്‍ജിക്കല്‍ അറ്റാക്കായി നിയമവ്യവസ്ഥയോട് ഏറ്റുമുട്ടുകയാണ്. നാവികോദ്യോഗസ്ഥന്റെ വേഷത്തില്‍ ആണ് റഹ്മാൻ എത്തുന്നത്. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ അടൂരാണ്.

  ലോകത്തെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ആമസോണില്‍ കാണപ്പെടുന്ന അരപൈമ. നല്ല ഇണക്കമുള്ള ഈ മത്സ്യം പക്ഷേ ആക്രമിക്കപ്പെട്ടാല്‍ വളരെ അപകടകാരിയാണ്. ഇതിലെ ഹീറോയും ഇത്തരത്തിലുള്ള ഒരാളാണ്. അതുകൊണ്ടാണ് 'ഓപ്പറേഷന്‍ അരപൈമ' എന്ന പേര് ചിത്രത്തിന്  വരുന്നത്.

Operation Arapaima is released in 4 languages

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES