ചിന്മയിയും വിജയ് യേശുദാസും രക്ഷിത സുരേഷും ചേര്‍ന്ന് ആലപിക്കുന്ന ഓമനേ', ആടുജീവിതത്തിലെ പുതിയ വീഡിയോ സോങ്ങ് പുറത്ത്

Malayalilife
 ചിന്മയിയും വിജയ് യേശുദാസും രക്ഷിത സുരേഷും ചേര്‍ന്ന് ആലപിക്കുന്ന ഓമനേ', ആടുജീവിതത്തിലെ പുതിയ വീഡിയോ സോങ്ങ് പുറത്ത്

പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് ബ്ലോക്ക്ബസ്റ്ററാക്കിയ ബ്ലെസ്സിയുടെ ആടുജീവിതം എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ്ങ് പുറത്തിറങ്ങി. 'ഓമനേ' എന്നു തുടങ്ങുന്ന ഗാനം ചിന്മയിയും വിജയ് യേശുദാസും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്‌മാനാണ്. 

നജീബും ഭാര്യയും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങള്‍ അടങ്ങിയിട്ടുള്ള മനോഹരമായ ഈ ഗാനത്തിന് തീയറ്ററില്‍ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മാര്‍ച്ച് 28-ന് തീയറ്ററുകളിലെത്തിയ ആടുജീവിതം നൂറുകോടി കളക്ഷനും കടന്ന് മുന്നേറുകയാണ് ഇപ്പോഴും. വിഷു റിലീസുകള്‍ വന്നിട്ടും ആടുജീവിതത്തിന്റെ കളക്ഷന് ഇടിവൊന്നും സംഭവിച്ചിട്ടില്ല.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുനില്‍ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റില്‍സ് - അനൂപ് ചാക്കോ, മാര്‍ക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്

Read more topics: # ആടുജീവിതം
Omane Malayalam Video Song The GoatLife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES