അനൂപ് മേനോന്‍ കഥയെഴുതി റെണോലസ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓ സിന്‍ഡ്രെല്ല. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സിനിമാ റിവ്യൂസിനെ കുറിച്ച് സംസാരിക്കുന്ന രം?ഗം നേരത്തെ ഇറങ്ങിയ ടീസറില്‍ കാണിച്ചിരുന്നത്. സിനിമാ ഒരുക്കുന്നതും അതിന്റെ മറ്റ് വശങ്ങളുമാണോ ചിത്രത്തിന്റെ പ്രമേയം എന്ന് വ്യക്തമല്ല.
ബി?ഗ് ബോസ് സീസണ്‍ 4ലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദില്‍ഷ പ്രസന്നന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ദില്‍ഷയെ ആയിരുന്നു പോസ്റ്ററില്‍ അവതരിപ്പിച്ചിരുന്നത്. മല്ലിക സുകുമാരന്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, മാലാ പാര്‍വതി, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, ദിനേഷ് പ്രഭാകര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ബാദുഷ എന്‍.എം, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
റെണോലസ് റഹ്‌മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. മഹാദേവന്‍ തമ്പിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബാദുശ. എന്‍.എം, സിയാന്‍ ശ്രീകാന്ത്, നിനോയ് വര്‍?ഗീസ്, ആന്‍ണണി സ്റ്റീഫന്‍ തുടങ്ങിവരാണ് മറ്റ് അണിയറക്കാര്‍.