തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലൂടെ നാട്ടിന്‍പുറത്ത്കാരി ശ്രീജയെ അവതരിപ്പിച്ച് മലയാളി മനസില്‍ ചേക്കേറിയ നടിയാണ് നിമിഷ സജയന്‍. ചുരുക്കം സിനിമകളിലൂടെത്തന്നെ മികച്ച നടിയെന്ന പ്രശംസയും ആരാധക പിന്തുണയും താരം സ്വന്തമാക്കി. മലയാളിയാണെങ്കിലും നിമിഷ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. എന്നാൽ ഇപ്പോൾ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ കണ്ടതിന് ശേഷം ഏറ്റവും കൂടുതൽ ലഭിച്ച അഭിപ്രായത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ് താരം.
ആ സിനിമ കണ്ടിട്ട് അമ്മയെ ഓര്‍മവന്നു എന്നാണ് മിക്കവരും പറഞ്ഞതെന്നാണ് നടി പറഞ്ഞത്. കൂടാതെ അത്തരത്തിലുള്ള ഒരു വീട്ടമ്മമാരും മനസ്സിൽ ഇല്ലായിരുന്നുവെന്നും നിമിഷ അഭിമുഖത്തിൽ പറയുന്നു. നടിയുടെ വാക്കുകൾ അങ്ങനെ...ലോകത്തെ ഓരോ അടുക്കളയിലും എരിഞ്ഞുതീരുന്ന അമ്മമാര്‍ക്കുവേണ്ടിയുള്ള സിനിമയാണത്.ആ കഥാപാത്രത്തെ ഞാന്‍ സമീപിച്ചതും ആ രീതിയിലാണ്. സിനിമ കണ്ടതിന് ശേഷം അമ്മയെ ഓര്‍മവന്നു എന്നാണ് മിക്കവരും പറഞ്ഞത്. ഭാര്യയെ ഓര്‍മ വന്നു എന്ന് പറഞ്ഞവര്‍ ചുരുക്കമാണ്.
മുംബൈയിലാണ് ജനിച്ചു വളർന്നതെങ്കുലും ചെറുപ്പം മുതലെ സിനിമയോട് താർപര്യമുണ്ടായിരുന്നു. മുംബൈയില്‍ കെ. ജെ. സോമയ്യ കോളേജില്‍ മാസ് കമ്യൂണിക്കേഷൻ ചെയ്യുമ്പോഴാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ഓഡിഷനെ കുറിച്ച് അറിഞ്ഞത്. തുടർന്ന് എറണാകുളത്ത് ഓഡിഷനായി എത്തുകയായിരുന്നു. ഓഡിഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതു കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് വിട്ടു. പക്ഷേ, അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചുഎന്നാൽ ഉറപ്പൊന്നും പറഞ്ഞില്ല. പിന്നെ മൂന്നാം തവണയും വിളിപ്പിച്ചു. അപ്പോള്‍ ക്യാമറാമാന്‍ രാജീവ് രവി , ശ്യാം പുഷ്‌കരന്‍ തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അപ്പോഴാണ് പറഞ്ഞത്. സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍. കഥാപാത്രത്തെയും സന്ദര്‍ഭങ്ങളെയും കുറിച്ച് ദിലീഷേട്ടനും ശ്യാമേട്ടനുമെല്ലാം നന്നായി പറഞ്ഞുതന്നതു കൊണ്ട് വലിയ ആത്മവിശ്വാസം ലഭിച്ചു. ഇങ്ങനെയാണ് സിനിമയിലേയ്ക്ക് എത്തിയത്.
നിമിഷ അഭിമുഖത്തിൽ ഒപ്പം അഭിനയിച്ചതിൽ ഏറ്റവും സ്വാധീനിച്ച നടനെ കുറിച്ചും പറഞ്ഞു. ഫഹദ് ഫാസിലാണ് സ്വാധീനിച്ച നടൻ. അന്നും ഇപ്പോഴും അങ്ങനെ തന്നെയാണെന്നാണ് നടി പറയുന്നത്. ഫഹദിക്ക അടിപൊളിയാണ്. മാലിക്ക് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. അപ്പോള്‍ ഫഹദിക്ക പറയും: ''ആ സീന്‍ നമുക്ക് ഒന്നുകൂടി നോക്കാം. നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റും.'' അങ്ങനെ എന്റെ പെര്‍ഫോമന്‍സ് നന്നാവാന്‍ എത്രതവണ വേണെങ്കിലും ഓരോ സീനും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. നിമിഷ ചെയ്തത് ശരിയായില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. ഇനിയും നന്നായി ചെയ്യാനാവും എന്നു മാത്രമേ ഫഹദിക്ക പറയാറുള്ളൂ. അത് വലിയ കാര്യമാണ്.
സിനിമയെ വളരെ സീരിയസായിട്ടാണ് സമീപിക്കുന്നത്. ഏറെ ആസ്വദിച്ച് മുഴുവന്‍ എഫര്‍ട്ടുമെടുത്താണ് ഓരോ സിനിമയും ചെയ്യുന്നത്. എട്ടു സിനിമകളാണ് റിലീസായത്. ചിലത് റിലീസാവാനിരിക്കുന്നു. ഓരോന്നിലും എന്റേതായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ഒപ്പം ജോലിചെയ്യുന്നവരില്‍നിന്ന് കിട്ടുന്ന പിന്തുണയാണെന്നും താരം തുറന്ന് പറഞ്ഞു.