Latest News

ത്രഡ് ചെയ്യാത്ത പുരികവും മുഖക്കുരുവും പാടുകളും..; വെളുത്ത് കാണിക്കാന്‍ പുട്ടിയടിച്ച് ആരാധകരെ പറ്റിക്കുന്ന നടിമാര്‍ കാണൂ; നിമിഷയുടെ നോ മേക്കപ്പ് ചിത്രങ്ങള്‍ വൈറല്‍

Malayalilife
ത്രഡ് ചെയ്യാത്ത പുരികവും മുഖക്കുരുവും പാടുകളും..; വെളുത്ത് കാണിക്കാന്‍ പുട്ടിയടിച്ച് ആരാധകരെ പറ്റിക്കുന്ന നടിമാര്‍ കാണൂ; നിമിഷയുടെ നോ മേക്കപ്പ് ചിത്രങ്ങള്‍ വൈറല്‍

തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലൂടെ നാട്ടിന്‍പുറത്ത്കാരി ശ്രീജയെ അവതരിപ്പിച്ച് മലയാളി മനസില്‍ ചേക്കേറിയ നടിയാണ് നിമിഷ സജയന്‍. ചുരുക്കം സിനിമകളിലൂടെത്തന്നെ മികച്ച നടിയെന്ന പ്രശംസയും ആരാധക പിന്തുണയും താരം സ്വന്തമാക്കി. മലയാളിയാണെങ്കിലും നിമിഷ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്.

നാടന്‍ വേഷങ്ങളിലാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. മോഡേണ്‍ ലുക്കിലുള്ള കഥാപാത്രങ്ങളില്‍ മലയാളികള്‍ നിമിഷയെ അധികം കണ്ടിട്ടേയില്ല. എന്നാല്‍ സിനിമകളില്‍ കാണും പോലെ അത്ര നാട്ടിന്‍പുറത്തുകാരിയല്ല നിമിഷ. മുംബൈ മലയാളിയായതിനാല്‍ തന്നെ നല്ല മോഡേണുമാണ് താരം. എങ്കിലും മേക്കപ്പിനോട് നിമിഷയ്ക്ക് അത്ര പ്രിയമില്ല. ഇത് പല വേദികളിലും താരം വെളിപ്പെടുത്തിയിട്ടുമുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ പുതിയ ചിത്രം പങ്കുവച്ചിരിക്കയാണ്. ഈ ചിത്രവും ശ്രദ്ധനേടുന്നത് മേക്കപ്പ് തൊട്ടിട്ടില്ല എന്ന കാരണത്താലാണ്. 

ഒരു നടിയും മേക്കപ്പില്ലാത്ത ചിത്രം സോഷ്യല്‍മീഡിയിയല്‍ പങ്കുവയ്ക്കാനുള്ള ധൈര്യം കാണിക്കാറില്ല. അവസരം കിട്ടിയില്ലെങ്കിലോ എന്നതും തങ്ങളുടെ സൗന്ദര്യം കണ്ട് തങ്ങളെ ആരാധിക്കുന്നവരും എന്ത് കരുതുമെന്നും വിചാരിച്ചാണ് പലരും നോ മേക്കപ്പ് ചിത്രങ്ങള്‍ പങ്കുവയ്ക്കാത്തത്. എന്നാല്‍ ഇവരെയെല്ലാം അത്ഭുതപെടുത്തുകയാണ് നിമിഷ. യുണിബ്രോ എന്ന ചിത്രം അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ത്രഡ് ചെയ്യാത്ത പുരികങ്ങളും മുഖക്കുരുവും പുള്ളിക്കുത്തുമൊക്കെ മേക്കപ്പ് കൊണ്ട് മറയ്ക്കാതെയുള്ള ചിത്രമാണിത്. ലിപ്സ്റ്റിക്ക് പോലുമിടാത്ത നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. മുഖത്ത് പുട്ടിയടിച്ച് ആരാധകരെ പറ്റിക്കുന്ന നടിമാര്‍ നിമിഷയെ കണ്ട് പഠിക്കൂവെന്നാണ് ആരാധകര്‍ പറയുന്നത്.

Read more topics: # Nimisha Sajayan,# no make up look
Nimisha Sajayans no make up look goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക