Latest News

മാംഗല്യം തന്തുനാനേനയുടെ ടീസര്‍ പുറത്ത്; ചാക്കോച്ചന്റെ നായികയായി നിമിഷ സജയന്‍

Malayalilife
മാംഗല്യം തന്തുനാനേനയുടെ ടീസര്‍ പുറത്ത്;   ചാക്കോച്ചന്റെ നായികയായി നിമിഷ സജയന്‍

കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന. ടിവി അവതാരികയായും ഡോക്യൂമെന്ററി സംവിധായകയായും ശ്രദ്ധ നേടിയിട്ടുളള സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും,ഈട എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ നിമിഷ സജ്ജയനാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തുന്നത്. പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.  സിനിമ ചിത്രീകരണം പൂര്‍ത്തിയായി  റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെകിടിലന്‍ ഒരു ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറളാണ്.

ഒരു പഴയ ബോംബ് കഥ എന്ന സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച യുജിഎം എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സലീംകുമാര്‍,ഹരീഷ് കണാരന്‍, വിജയരാഘവന്‍, അലന്‍സിയര്‍, ശാന്തികൃഷണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്യുന്നത് ക്രിസ്റ്റിയാണ്. ടോണിയാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Kunchacko Boban,Nimisha Sajayan,Mangalyam Thanthunanena

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക