സഞ്ജയ് ലീല ബന്‍സാലിയുടെ അടുത്ത ചിത്രം ബൈജു ബാവ്റയെ കുറിച്ചുള്ള റിപോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് ആരംഭ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്കായി നയന്‍താരയെ ഒരു വേഷത്തിനായി സമീപിച്ചിരുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രൊജക്ടുകളിലൊന്നായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
നയന്‍താര ഇതുവരെ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും ഈ റോള്‍ അവരുടെ പരിഗണനയിലുണ്ടെന്നും പറയപ്പെടുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
ഈ ഇതിഹാസ ചരിത്ര ചിത്രത്തില്‍ നായകനായി രണ്‍വീര്‍ സിംഗിനെയും നായികയായി ആലിയ ഭട്ടിനെയുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ആദ്യം ദീപിക പദുക്കോണിനെ നായികയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവും സഹതാരവുമായ രണ്‍വീര്‍ സിംഗിന് കൊടുക്കുന്ന പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടതോടെ നിര്‍മാതാക്കള്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ദീപികയ്ക്ക് പകരം ആലിയ ഭട്ടിനെ നായികയാക്കിയത്.
പത്മാവതി', 'ബാജിറാവു മസ്താനി' 'രാം ലീല' അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബൈജു ബാവ്‌റ'. അദ്ദേഹം ദീര്‍ഘനാളുകളായി മനസില്‍ കൊണ്ടുനടക്കുന്ന ചിത്രമാണ്'ബൈജു ബാവ്‌റ'.