Latest News

ധനുഷും നയന്‍താരയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതല്ല; ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും തമ്മിലെ വിവാഹബന്ധം തകരാന്‍ കാരണം നയന്‍താര; വിഘ്നേഷിനെ കല്യാണം കഴിക്കുന്നതില്‍ ധനുഷിന് ഇഷ്ടമായിരുന്നില്ല; തുറന്ന് പറഞ്ഞ് തമിഴ്നടന്‍ 

Malayalilife
 ധനുഷും നയന്‍താരയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതല്ല; ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും തമ്മിലെ വിവാഹബന്ധം തകരാന്‍ കാരണം നയന്‍താര; വിഘ്നേഷിനെ കല്യാണം കഴിക്കുന്നതില്‍ ധനുഷിന് ഇഷ്ടമായിരുന്നില്ല; തുറന്ന് പറഞ്ഞ് തമിഴ്നടന്‍ 

നുഷിന്റെയം നയന്‍താരയും തമ്മിലുള്ള പ്രശ്നങ്ങള്‍ സിനിമാ ലോകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. തന്റെ അനുവാദം ഇല്ലാതെ വീഡിയോ ഡോക്യൂമെന്ററിയില്‍ എടുത്തതിന് ധനുഷ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് ഇരുവരെയും ചുറ്റിപറ്റി പുറത്ത് വരുന്നത്.  ധനുഷും നയന്‍താരയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഡോക്യുമെന്ററി പ്രശ്‌നം മുതല്‍ തുടങ്ങിയതല്ലെന്നും ഏറെനാളായി ഉള്ളതാണെന്നും വെളിപ്പെടുത്തിയ തമിഴ്‌നടനും യൂട്യൂബറുമായ അന്തനന്റെ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖം ഇതിനിടെ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. 

ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും തമ്മിലെ വിവാഹബന്ധം തകരാന്‍ കാരണവും നയന്‍താരയാണെന്നുമൊക്കെയാണ് യൂട്യൂബ് അഭിമുഖത്തില്‍ അന്തനന്‍ പറയുന്നത്. വിഘ്‌നേഷ് ശിവന്‍ നയന്‍താരയെ വിവാഹം ചെയ്തത് മുതല്‍ ധനുഷിന് ഇഷ്ടക്കേട് ഉണ്ടായിരുന്നു. പ്രധാനകാരണം സാധാരണക്കാരനായ ഒരു അസി.ഡയറക്ടര്‍ നയന്‍താരയെപ്പോലെ പേരുള്ളൊരു നടിയെ വിവാഹം ചെയ്തതാണ്. തനിക്ക് അടുപ്പമുള്ളൊരു നടിയെ ഒരാള്‍ വന്ന് തട്ടിയെടുത്തു എന്ന രീതിക്കായി ധനുഷിന്റെ ദേഷ്യം. 

ധനുഷ് നിര്‍മ്മിച്ച 'നാനും റൗഡി താന്‍' എന്ന വിഘ്‌നേഷ് ശിവന്റെ ആദ്യ ചിത്രത്തിന്റെ സെറ്റില്‍ ഇരുവരുടെയും പെരുമാറ്റവും ധനുഷിന്റെ വിരോധത്തിന് കാരണമായി.ഈ ചിത്രത്തിലെ രംഗങ്ങള്‍ വേണമെന്ന് വിവാഹവീഡിയോ തയ്യാറാക്കുന്ന സമയത്ത് നേരിട്ട് ധനുഷിനോട് സംസാരിക്കാവുന്ന കാര്യമേ നയന്‍താരയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ നടി ധനുഷിന്റെ മാനേജരെ വിളിച്ച് ഇക്കാര്യം ഒഫീഷ്യലായി കൈകാര്യം ചെയ്തു. ഇതില്‍ ധനുഷ് വഴങ്ങിയില്ല. മാനേജര്‍ ധനുഷിനോട് സംസാരിച്ച് സമ്മതിപ്പിച്ചപ്പോള്‍ തന്റെ ഓഫീസിലേക്ക് വരാന്‍ നടി പറഞ്ഞു. 

ആവശ്യം നയന്‍താരയ്ക്ക് ആയതിനാല്‍ അങ്ങോട്ടാണ് പോകേണ്ടിയിരുന്നത്. ഇതോടെ നടന് ദേഷ്യമായി എന്നും അന്തനന്‍ പറയുന്നു.'ബിയോണ്ട് ദി ഫെയറിടെയ്ല്‍' എന്ന ഡോക്യുമെന്ററിയ്ക്കായി ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ എന്‍ഒസി നല്‍കാനാണ് നയന്‍താര താരത്തെ സമീപിച്ചത്.

ഇത് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതികാരദാഹിയെപ്പോലെയാണ് തന്നോട് ധനുഷ് പെരുമാറുന്നതെന്ന് നടി സമൂഹമാദ്ധ്യമത്തില്‍ കുറിച്ച കത്തില്‍ പറഞ്ഞത്. മൂന്ന് സെക്കന്റ് നീളുന്ന ദൃശ്യത്തിന് 10 കോടിയാണ് ധനുഷ് ആവശ്യപ്പെട്ടത് എന്ന് കത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരായും അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

Nayanthara is reason behind separation of Dhanush

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക