Latest News

അതിന്റെ പേരിൽ ഒരുപാട് പഴി കേട്ടിട്ടുണ്ട്; മേക്ക് അപ്പ് ഇത്തിരി കുറഞ്ഞു പോയാലും സാരമില്ല കൂടരുത് എന്നേയുള്ളു ഇപ്പോൾ: നവ്യ നായർ

Malayalilife
അതിന്റെ പേരിൽ ഒരുപാട് പഴി കേട്ടിട്ടുണ്ട്; മേക്ക് അപ്പ് ഇത്തിരി കുറഞ്ഞു പോയാലും സാരമില്ല കൂടരുത് എന്നേയുള്ളു ഇപ്പോൾ:  നവ്യ നായർ

ലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര  പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ  സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. .

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്ത്രിയാണ് നവ്യയുടെ രണ്ടാം വരവ്. സിനിമ ചിത്രീകരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ്  കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരിക്കുന്നത്.  എന്നാൽ ഇപ്പോൾ നവ്യ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലൂടെ മേക്ക്അപ്പിന്റെ കാര്യത്തിൽ തനിക്ക് കേട്ട വിമർശനങ്ങളെ കുറിച്ചു വെളിപ്പെടുത്തുകയാണ്.

വലിയ വിമർശനങ്ങൾ ഒന്നും കേട്ടിട്ടില്ല, മേക്ക് അപ്പിന്റെ കാര്യത്തിൽ മാത്രമേ പഴി കേട്ടിട്ടുള്ളു. ഒരുപാട് മേക്ക് അപ്പ് ഇടുന്നയാളല്ല, നിർഭാഗ്യവശാൽ മേക്ക് അപ് ഇടാൻ അറിയുകയുമില്ല. പാണ്ടിപ്പട എന്ന സിനിമയുടെ സമയത്ത് ആളുകൾ പറഞ്ഞിട്ടുണ്ട്, ചില സീനുകളിലും പാട്ടിലുമെല്ലാം മേക്ക് അപ്പ് മോശമായിരുന്നു എന്ന്. അത് എന്റെ മേക്ക് അപ്പിന്റെ കുഴപ്പം ആയിരുന്നില്ല.

അതിനെ കുറിച്ചു അന്ന് ശെരിയായ ധാരണ ഇല്ലായിരുന്നു. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തത് കൊണ്ട് അങ്ങനെ ആരും വിമര്ശിച്ചു കുളമാക്കിയില്ല. പിന്നെ ഒരു പ്രോഗ്രാമിന് ചെന്നപ്പോൾ മേക്ക് അപ് കൂടിപോയെന്നു പറഞ്ഞു ട്രോളൊക്കെ വന്നിരുന്നു. അതിലെനിക്ക് വിഷമം തോന്നിയില്ല. കുറച്ചു കൂടെ ശ്രദ്ധിക്കാമെന്നു തോന്നിയില്ല. മേക്ക് അപ്പ് ഇത്തിരി കുറഞ്ഞു പോയാലും സാരമില്ല കൂടരുത് എന്നേയുള്ളു ഇപ്പോൾ എന്നാണ് നവ്യാ നായർ പറയുന്നത്.
 

Read more topics: # Actress Navya nair ,# statement,# make up
Navya nair statement about make up

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES