തുടര്‍ച്ചയായി വിവാദങ്ങള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇടം നേടുന്ന തെന്നിന്ത്യന്‍ നടനാണ് നന്ദമൂരി ബാലകൃഷ്ണ.അനവധി വിവാദങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന നടന്‍ കഴിഞ്ഞ ദിവസം നഴ്‌സുമാരെക്കുറിച്ച് പറഞ്ഞ പരാമര്‍ശവും വിമര്‍ശനത്തിന് ഇടയാക്കിയതോടെ മാപ്പ് പറഞ്ഞ് നടന്‍ രംഗത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ടോക്ക് ഷോയില്‍ സംസാരിക്കുന്നതിനിടയില്‍ ബാലകൃഷ്ണ ഒരു സംഭവത്തെക്കുറിച്ച് പറയുകയുണ്ടായി.അപകടം ഉണ്ടായി ആശുപത്രിയില്‍ ചെന്നപ്പോള്‍ അത് ആക്സിഡന്റ് ആണെന്ന് ഞാന്‍ പറഞ്ഞില്ല. ഒരുപക്ഷെ പറഞ്ഞാല്‍ ചികിത്സ വൈകുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍ നഴ്സിനോട് എനിക്ക് നുണ പറയാനായില്ല കാരണം അവര്‍ വളരെ ഹോട്ടായിരുന്നു ബാലകൃഷ്ണ പറഞ്ഞു.
ഇതോടെ നഴ്സുമാര്‍ക്കെതിരെ ലൈംഗിക കമന്റുകള്‍ പറഞ്ഞു എന്ന് ഉന്നയിച്ച് ബാലകൃഷ്ണക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. താരത്തിനെതിരെ ഒരുപാട് നഴ്സുമാരും രംഗത്തു വന്നു.ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണവുമയി എത്തിയിരിക്കുകയാണ് ബാലകൃഷ്ണ. താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പങ്കുവച്ച കത്തില്‍ കുറിച്ചത്.
എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ നഴ്സുമാരെ അപമാനിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ഞാന്‍ നിഷേധിക്കുന്നു. എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. രോഗികളെ സേവിക്കുന്ന സഹോദരിമാരോട് ബഹുമാനം മാത്രമാണ് എനിക്കുള്ളത്. ബാസവതരകം കാന്‍സര്‍ സെന്ററിലെ നഴ്സുമാരുടെ സേവനം ഞാന്‍ കണ്ടതാണ്. രാത്രിയും പകലും രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്‌നിക്കുന്ന നഴ്സുമാരോട് ബഹുമാനം മാത്രം. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കോവിഡ് സമയത്ത് ഒരുപാട് പേര്‍ അവരുടെ ജീവന്‍ പോലും ത്യജിച്ച് സേവനം ചെയ്തു. എന്റെ വാക്കുകള്‍ നിങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കുക നന്ദമുരളി ബാലകൃഷ്ണ കുറിച്ചു.
തിയേറ്ററിലിപ്പോഴും നിറഞ്ഞോടുന്ന വീര സിംഹ റെഡ്ഡയിലാണ് നന്ദമുരി ബാലകൃഷ്ണ അവസാനമായി അഭിനയിച്ചത്. അനില്‍ രവിപുഡിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന എന്‍ബികെ108 ആണ് ബാലകൃഷ്ണയുടെ പുതിയ ചിത്രം.