Latest News

സസ്പന്‍സും ത്രില്ലറും നിറച്ച്  'നല്ല നിലാവുളള രാത്രി'; ചെമ്പന്‍ വിനോദും ബാബുരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് 

Malayalilife
സസ്പന്‍സും ത്രില്ലറും നിറച്ച്  'നല്ല നിലാവുളള രാത്രി'; ചെമ്പന്‍ വിനോദും ബാബുരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് 

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സുമായി 'നല്ല നിലാവുള്ള രാത്രി' ട്രെയിലര്‍ എത്തി. കൂടെ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കള്‍ ഒരു വീട്ടില്‍ ഒന്നിച്ചുകൂടുന്നതും തുടര്‍ന്ന് അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളുമാണ് ട്രെയിലറില്‍ കാണാനാകുക.

സാന്ദ്ര തോമസിന്റെ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. ചെമ്പന്‍ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

ചിത്രത്തിലെ 'താനാരോ തന്നാരോ' എന്നാരംഭിക്കുന്ന നാടന്‍ പാട്ട് ശൈലിയിലുള്ള ?ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കൈലാസ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് മര്‍ഫി ദേവസിയാണ്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിന്‍, നിതിന്‍ ജോര്‍ജ്, ഗണപതി, കൈലാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് നല്ല നിലാവുള്ള രാത്രി.

നവാഗതനായ മര്‍ഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്നാണ് സാന്ദ്ര തോമസ് തന്റെ സ്വതന്ത്ര സിനിമ നിര്‍മ്മാണ കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ വെച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ നിര്‍വഹിച്ചിരുന്നു.

മാസ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. ചിത്രം ചെറുപ്പക്കാരെ ആക്ഷന്‍ ഡ്രാമകള്‍ ഇഷ്ടപ്പെടുന്നവരെയും പൂര്‍ണമായി തൃപ്തിപ്പെടുത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Nalla Nilavulla Raathri Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES