നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സ്ത്രീ കഥാപാത്രങ്ങള്‍ ആരുമില്ലാത്ത സിനിമയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ്, വില്‍സന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധായകന്‍ മര്‍ഫി ദേവസിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ഛായാഗ്രഹണം. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.