Latest News

ഉദ്വേഗം നിറച്ച് നല്ല നിലാവുള്ള രാത്രി' ടീസര്‍ പുറത്ത്; ചിത്രം ജൂണ്‍ 30 തിന് തീയേറ്ററുകളില്‍ 

Malayalilife
ഉദ്വേഗം നിറച്ച് നല്ല നിലാവുള്ള രാത്രി' ടീസര്‍ പുറത്ത്; ചിത്രം ജൂണ്‍ 30 തിന് തീയേറ്ററുകളില്‍ 

സാന്ദ്ര തോമസിന്റെ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായ 'നല്ല നിലാവുള്ള രാത്രി'യുടെ ടീസര്‍ പുറത്തുവിട്ടു. 1 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വളരെ ഉദ്വേഗം ജനിപ്പിക്കുന്നതാണ്. ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യും. 

ചെമ്പന്‍ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ഇതുവരെ ഇറങ്ങിയ അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ താനാരോ തന്നാരോ എന്നാരംഭിക്കുന്ന നാടന്‍ പാട്ട് ശൈലിയിലുള്ള ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കൈലാസ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് മര്‍ഫി ദേവസിയാണ്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിന്‍, നിതിന്‍ ജോര്‍ജ്, ഗണപതി, കൈലാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് നല്ല നിലാവുള്ള രാത്രി.

സ്ത്രീകഥാപാത്രങ്ങള്‍ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റര്‍ - ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡേവിഡ്‌സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപികാ റാണി, സംഗീതം -കൈലാസ് മേനോന്‍, സ്റ്റണ്ട് - രാജശേഖരന്‍, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് - ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, മേക്കപ്പ് - അമല്‍, ചീഫ് അസ്സോസിയേറ്റ് - ദിനില്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍ - യെല്ലോടൂത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പറ്റ് മീഡിയ. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് തിയേറ്ററുകളില്‍ ചിത്രം എത്തിക്കുന്നത്.

Nalla Nilavulla Raathri Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES