Latest News

താടി നീട്ടി ഗംഭീര ലുക്കില്‍ നടൻ മോഹന്‍ലാല്‍; താരരാജാവിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ

Malayalilife
 താടി നീട്ടി ഗംഭീര ലുക്കില്‍ നടൻ  മോഹന്‍ലാല്‍; താരരാജാവിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ

സോഷ്യല്‍ മീഡിയയില്‍ ഈ ലോക് ഡൗണ്‍ കാലത്തും നിറഞ്ഞുനിന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ മോഹന്‍ലാല്‍.  താരം സമൂഹ മാധ്യമങ്ങളിലൂടെ ചെന്നൈയിലെ വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം  ആരാധകരുമായി പങ്കുവച്ചിരുന്നു. താരത്തിന്റെ അറുപതാം പിറന്നാള്‍  ലോക്ക് ഡൗൺ കാലത്തും ആരാധകർ ആഘോഷമാക്കിയിരുന്നു. ഭാര്യ സുചിത്രയുടെയും മകന്‍ പ്രണവിന്റെയും പിറന്നാൾ ലാലേട്ടന് പിന്നാലെ  ആഘോഷമാക്കിയിരുന്നു.

മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലെല്ലാം ഈ ലോക് ഡൗണ്‍ കാലത്ത് താടി നീട്ടി പുതിയ ലുക്കിലാണ്  എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ   ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്  മോഹന്‍ലാല്‍. അമ്മയെ കാണാൻ ആണ് താരത്തിന്റെ നാട്ടിലേക്ക് ഉള്ള വരവ്. എന്നാൽ ഇപ്പോൾ നാട്ടിലെത്തിയ നടന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ചിത്രങ്ങളില്‍ ലാലേട്ടനെ താടി നീട്ടി ഗംഭീര ലുക്കിലാണ് കാണാനാവുക. നാട്ടിലെത്തി ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഈ അവസരത്തിൽ ഒരു ചാനല്‍ നടത്തുന്ന ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമിന്റെ റിഹേഴ്‌സലിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ്.  ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍  പരിപാടിക്കായുളള ഒരുക്കങ്ങളുടെ ചിത്രങ്ങളാണ്  വൈറലായി മാറുന്നത്. ജൂലൈ 20ഓടെയാണ് കേരളത്തിലേക്ക്  മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

 താരത്തിന്റെ പുതിയ സിനിമകളുടെ റിലീസും ചിത്രീകരണവുമെല്ലാം ലോക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്.  മാര്‍ച്ചില്‍ തിയ്യേറ്ററുകളില്‍ മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്താന്‍ ഒരുങ്ങവേയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.  അതോടൊപ്പം  ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ റാം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണവും മാറ്റിവെക്കപെട്ടു. തന്റെ ആദ്യ സംവിധാന സംരംഭം ഈ വര്‍ഷം തന്നെയായിരുന്നു തുടങ്ങാനും മോഹന്‍ലാല്‍ തീരുമാനമെടുത്തത്.  ഇനിയും  അത് നീളാൻ ഉള്ള  സാധ്യത ഏറെയാണ്.
 

Read more topics: # Mohanlal new pics goes viral
Mohanlal new pics goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES