Latest News

രണ്ട് ദിവസം കഴിഞ്ഞാല്‍ എമ്പുരാന്‍ ഷൂട്ടിങ്ങിന് പോകുകയാണ്; സംതൃപ്തി നല്‍കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍; ലിജോ ജോസ് പല്ലിശേരി ചിത്രത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ പങ്ക് വച്ചത്‌

Malayalilife
 രണ്ട് ദിവസം കഴിഞ്ഞാല്‍ എമ്പുരാന്‍ ഷൂട്ടിങ്ങിന് പോകുകയാണ്; സംതൃപ്തി നല്‍കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍; ലിജോ ജോസ് പല്ലിശേരി ചിത്രത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ പങ്ക് വച്ചത്‌

ലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ തുടക്കം മുതലേ ചര്‍ച്ചയായ ചിത്രമാണ് വാലിബന്‍. ചിത്രം ഇറങ്ങാന്‍  ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴും റെക്കോഡ് ബുക്കിങാണ് നടന്ന് കൊണ്ടിരിക്കുന്നത്.

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട് മോഹന്‍ലാല്‍. വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത മോഹന്‍ലാല്‍ വാലിബനെക്കുറിച്ച് പങ്ക് വച്ച വിശേഷങ്ങളാണ് പുറത്ത് വരുന്നത്. താന്‍ രണ്ട് ദിവസംകഴിഞ്ഞാല്‍ എമ്പുരാന്‍ ഷൂട്ടിങ്ങിന് പോകുകയാണെന്നുംസംതൃപ്തി നല്‍കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബനെന്നും അദ്ദേഹം പ്ങ്ക് വച്ചു.

മലൈക്കോട്ടൈ വാലിബനെ പോലൊരു ചിത്രം ഇതുവരെ ഇന്ത്യന്‍ സിനിമയിലുണ്ടായിട്ടുണ്ടാകില്ലെന്ന് മോഹന്‍ലാലും പങ്ക് വച്ചു. കാലവും ദേശവുമൊന്നുമില്ലാത്ത സിനിമയാണ്. വലിയൊരു കാന്‍വാസിലാണ് സിനിമ ചെയ്തിരിക്കുന്നത്. പ്രണയം, വിരഹം, ദു:ഖം, സന്തോഷം അങ്ങനെ ഒരു സിനിമയ്ക്ക് വേണ്ട എല്ലാം ഇതിലുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് വളരെയേറെ സംതൃപ്തി നല്‍കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. ഭാഗ്യം കൂടിയാണ് സിനിമയ്ക്ക് ഇനി വേണ്ടത്. ഇത് പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍, തങ്ങളാരും ഇതുവരെ ഇത്തരത്തിലൊരു സിനിമ കണ്ടിട്ടില്ലെന്നാണ് അവിടെയുള്ളവര്‍ പറയുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി

സദയം, തന്മാത്ര എന്നിവ പോലെയൊക്കെ തന്നെ വാലിബനും  നമ്മളിലേക്ക് വന്നതാണെന്നും  കോസ്റ്റിയൂം അണിഞ്ഞ് കഴിയുമ്പോള്‍ വാലിബനും നമ്മളിലേക്ക് എത്തുകയാണെന്നും അദ്ദേഹം പങ്ക് വച്ചു.

ഫാന്റസി ത്രില്ലര്‍ ഴോണറില്‍ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പി എസ് റഫീഖ് ആണ്.സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരുള്‍പ്പെടെ വന്‍താരനിരയാണുള്ളത്. രാജസ്ഥാന്‍, ചെന്നൈ തുടങ്ങിയ മേഖലകളിലായി ഒരുവര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കാമറ മധു നീലകണ്ഠന്‍. ഷിബു ബേബിജോണ്‍ അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ്ലാബ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Mohanlal about valiban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES