ബ്ലോക്ക് ബസ്റ്റര്‍ മലയാള ചിത്രമാണ് മിന്നല്‍ മുരളി. ചിത്രം കേരളവും, ഇന്ത്യയും കടന്നു പല വിദേശ രാജ്യങ്ങളിലും ഏറെ ശ്രദ്ധനേടിയിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ടോപ് ട്രെന്‍ഡിങ് ലിസ്റ്റില്‍ പലരാജ്യങ്ങളിലും മിന്നല്‍ മുരളിയും ഉണ്ടായിരുന്നു. മറ്റൊരു ചിത്രത്തിനും നല്‍കാത്ത വിധം പ്രമോഷനും ഒന്നും നെറ്റ്ഫ്‌ലിക്‌സ് ഇതിനു നല്‍കിയിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടോവിനോ തോമസ് ആണ് നായകനായത്.
ഇപ്പോള്‍ ചിത്രത്തിന് ഐ.ഡബ്ല്യു,എം ഡിജിറ്റല്‍ അവാര്‍ഡില്‍ രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഒ.ടി.ടി. വെബ് എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡാണിത്. പ്രാദേശിക ഭാഷയിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് മിന്നല്‍ മുരളി നേടിയത്. ബേസില്‍ ജോസഫാണ് അവാര്‍ഡ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിച്ച ചിത്രം നെറ്റ് ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്കത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോളലിസ്റ്റില്‍ ആദ്യ പത്ത് ചിത്രങ്ങളില്‍ തുടര്‍ച്ചയായി മൂന്നുവാരം ചിത്രം ഇടം നേടിയിരുന്നു. 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രങ്ങളുടെ പട്ടികയിലും മിന്നല്‍ മുരളി ഇടം നേടി.
ഇടിമിന്നലേറ്റ ശേഷം പ്രത്യേക കഴിവ് ലഭിക്കുന്ന ജെയ്സണ്‍ എന്ന യുവാവ് കുറുക്കന്‍ മൂല എന്ന ഗ്രാമത്തിന്റെ രക്ഷകനായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രതിനായക വേഷത്തിലെത്തിയ ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിനും ചിത്രം ബ്രേക്ക് നല്‍കി.