വിവാഹം രജിസ്റ്റര്‍ ചെയ്തത് ആറ് വര്‍ഷം മുമ്പ്; വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ തുടങ്ങിയത് കഴിഞ്ഞ ഡിസംബറില്‍; വിവാഹ രജിസ്റ്റര്‍ രേഖകളടക്കം ഹാജരാക്കി നയന്‍താരയും വിഘ്‌നേശും

Malayalilife
വിവാഹം രജിസ്റ്റര്‍ ചെയ്തത് ആറ് വര്‍ഷം മുമ്പ്; വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ തുടങ്ങിയത് കഴിഞ്ഞ ഡിസംബറില്‍; വിവാഹ രജിസ്റ്റര്‍ രേഖകളടക്കം ഹാജരാക്കി നയന്‍താരയും വിഘ്‌നേശും

വാടക ഗര്‍ഭധാരണ വിവാദങ്ങള്‍ക്കിടെ പുതിയ വെളിപ്പെടുത്തലുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും. ആറു വര്‍ഷം മുന്‍പ് നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍.ഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താര ദമ്പതികള്‍ വെളിപ്പെടുത്തി. ഇതോടെ താരദമ്പതികളുടെ വിവാഹ ജീവിതം സിനിമയെ വെല്ലുന്ന ട്വിസ്റ്റിലൂടെയാണ് നീങ്ങുന്നത്.

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത് സിനിമലോകത്തും പുറത്തും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇതോടൊപ്പം വാടകഗര്‍ഭധാരണത്തെച്ചൊല്ലി വിവാദങ്ങളും ഉടലെടുക്കുകയായിരുന്നു. വാടക ഗര്‍ഭധാരണത്തില്‍ ഇരുവരും നിയമലംഘനം നടത്തി എന്നായിരുന്നു പ്രധാന ആരോപണം, തമിഴ് നാട് ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 5 വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവില്‍ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങള്‍ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷും. വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി. ആറുവര്‍ഷം മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടകഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്പതികള്‍ തമിഴ്‌നാട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാടകഗര്‍ഭധാരണത്തിനുള്ള നിയമങ്ങള്‍ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കില്‍ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു. നയന്‍താരയുടെ ബന്ധുവാണ് വാടകഗര്‍ഭധാരണത്തിന് തയ്യാറായതെന്നും സൂചനയുണ്ട്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം ഒക്ടോബര്‍ 9ന് വിഘ് നേശ് ശിവനാണ്  സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അതേസമയം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ജവാന്‍ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് പോവാനൊരുങ്ങുകയാണ് നയന്‍താര. രാജസ്ഥാനില്‍ 20 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ഷാരൂഖ് ഖാന്‍ ആണ് നായകന്‍.സംവിധായകന്‍ അറ്റ്‌ലിയുടെയും ബോളിവുഡ് അരങ്ങേറ്റമായ ജവാനില്‍ വിജയ് സേതുപതി പ്രതിനായകനാവുന്നു

Marriage registered 6 years ago nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES