വിശാല്‍ നായകനാകുന്ന ടൈം ട്രാവല്‍ ഗ്യാംഗ്സ്റ്റര്‍ ചിത്രം മാര്‍ക്ക് ആന്റണിയുടെ ട്രെയിലര്‍ പുറത്ത്. എസ് ജെ സൂര്യ നായകനോളം പ്രധാന്യമര്‍ഹിക്കുന്ന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം ഒരു ആക്ഷന്‍ പാക്ക്ഡ് കോമഡി റൈഡ് ആയിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ഇരുവരും നിരവധി ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ സില്‍ക്ക് സ്മിതയെ വീണ്ടും സ്‌ക്രീനിലവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മണ്മറഞ്ഞ താരത്തെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. സില്‍ക്ക് സ്മിതയുടെ കാമിയോ രംഗത്തിന്റെ ഭാഗങ്ങള്‍ ട്രെയിലറില്‍ ഇടം പിടിച്ചിട്ടുണ്ട്. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. ഇതോടെ വിജയചിത്രങ്ങളില്‍ നിന്ന് തുടര്‍പരാജയങ്ങളിലേയ്ക്ക് കൂപ്പുകുത്തിയ വിശാലിന്റെ കരിയറിലെ തന്നെ മറ്റൊരു സൂപ്പര്‍ ഹിറ്റായി മാര്‍ക്ക് ആന്റണി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 15നാണ്. ജയിലര്‍ സിനിമയിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനില്‍, റിതു വര്‍മ, അഭിനയ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം, കനല്‍ കണ്ണന്‍, രവി വര്‍മ, പീറ്റര്‍ ഹെയ്ന്‍ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സ്.