ബ്ലസ്സി ,രഞ്ജിത് , ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്.ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് പി.ആര്‍ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രം ജനുവരി 5ന് തീയേറ്റര്‍ റിലീസിന് എത്തും. ചിത്രത്തില്‍ ലാലി അനാര്‍ക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തില്‍ എത്തുന്നു.
ഇവരെ കൂടാതെ റ്റിറ്റോ വില്‍സണ്‍, കണ്ണന്‍ സാഗര്‍, നിമിഷ അശോകന്‍, അഞ്ജന, ബിനു മണമ്പൂര്‍, ശ്രീകുമാര്‍ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേര്‍ന്നാണ്. വാണിജ്യപരമായും കലാപരമായും ഈ ചിത്രം നിങ്ങള്‍ക്ക് പുതിയൊരു അനുഭവം സൃഷ്ടിക്കും. പ്രമേയം കൊണ്ടും ഘടനാപരമായ പുത്തന്‍ ശൈലി കൊണ്ടും പുതിയൊരു അനുഭവമായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.
സതീഷ് മനോഹര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: ഫോര്‍ മ്യൂസിക്‌സ്, എഡിറ്റിംഗ്: ലിബിന്‍ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്‌സര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കല്ലാര്‍ അനില്‍, ചമയം: ഉദയന്‍ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍: ശരത് അനില്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അജ്മല്‍ & ശ്രീജിത്ത് വിദ്യാധരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാള്‍സ്, സൗണ്ട് മിക്‌സിംസിംഗ്: എന്‍ ഹരികുമാര്‍, എഫക്ട്‌സ്: പ്രശാന്ത് ശശിധരന്‍,കളറിസ്റ്റ്: ബി. യുഗേന്ദ്രന്‍, വി.എഫ്.എക്‌സ്: റിഡ്ജ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: നൗഷാദ് കണ്ണൂര്‍,ഡിസൈന്‍സ്: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍