Latest News

കുഞ്ചാക്കോ ബോബന്‍- അജയ് വാസുദേവ് ചിത്രം പകലും പാതിരാവുമിലെ  'മനമേലെ പൂവിതളായി' വീഡിയോ സോങ്ങ്  പുറത്തിറങ്ങി

Malayalilife
 കുഞ്ചാക്കോ ബോബന്‍- അജയ് വാസുദേവ് ചിത്രം പകലും പാതിരാവുമിലെ  'മനമേലെ പൂവിതളായി' വീഡിയോ സോങ്ങ്  പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും ചിത്രത്തിലെ 'മനമേലെ പൂവിതളായി' വീഡിയോ സോങ്ങ് പുറത്തിറങ്ങി. ചിത്രം മാര്‍ച്ച് 3ന്  തിയറ്ററുകളിലേക്ക് എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ  മനോജ് കെ. യു, സീത എന്നിവരാണ്  തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും . വി സി പ്രവീണ്‍ , ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. 

ക്രിസ്റ്റഫര്‍, ഓപ്പറേഷന്‍ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് , നിരവധി തമിഴ് ചിത്രങ്ങള്‍ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം , ഗാനങ്ങള്‍ സ്റ്റീഫന്‍ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു.വിതരണം: ശ്രീ ഗോകുലം മൂവീസ്. 

കഥ: ദയാല്‍ പത്മനാഭന്‍,എഡിറ്റര്‍: റിയാസ് ബദര്‍,കല സംവിധാനം: ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്: ജയന്‍, ഡിസൈന്‍: കൊളിന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രകരി, ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണന്‍, കോസ്റ്റിയും : ഐഷ സഫീര്‍ സേട്ട് ,സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി.
പി.ആര്‍.ഒ : ശബരി

Manamele Poovithalai Video Song Pakalum Pathiravum

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES