നയന്‍താരയെയും വിഘ്നേഷ് ശിവനെയും കണ്ട സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി മലൈക അരോറ. ഷാരൂഖ്- അറ്റ്‌ലീ ചിത്രം ജവാന്റെ ഷൂട്ടിങ്ങിനായി മുംബൈയിലുള്ള നയന്‍താരയെയും വിഘ്‌നേഷിനെയും ഹോട്ടലില്‍ വച്ചാണ് മലൈക കണ്ടുമുട്ടിയത്. അഭിനന്ദനങ്ങള്‍ നയന്‍താര നിങ്ങളെ രണ്ടുപേരെയും കണ്ടുമുട്ടിയത് വളരെ മനോഹരമായിരുന്നു.' എന്നാണ് ദമ്പതികള്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് മലൈക എഴുതിയത്.ഒരു റൂഫ് ടോപ്പ് ഭക്ഷണശാലയില്‍ നിന്നുള്ളതാണ് ഫോട്ടോ.
കറുത്ത ടാങ്ക് ടോപ്പും ഒലിവ് ഗ്രീന്‍ പാന്‍സുമണിഞ്ഞു നയന്‍സും സാറ്റിന്‍ തുണിയിലുള്ള ക്യാമോഫ്ളാഷ് വസ്ത്രത്തില്‍ മലൈകയും പ്രത്യക്ഷപ്പെടുന്നു. ഷര്‍ട്ടും ഡെനിം ജീന്‍സുമായിരുന്നു വിഘ്നേഷിന്റെ വേഷം.
വിവാഹ ശേഷം നയന്‍താരയും വിഘ്നേഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ആണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തായ്ലന്‍ഡില്‍ നിന്നുള്ള ഹണിമൂണ്‍ ചിത്രങ്ങള്‍ ഇരുവരും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. വിവാഹശേഷം നയന്‍താര അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജവാന്‍.
സിനിമയില്‍ 30 വര്‍ഷം തികയുന്ന വേളയില്‍, ഷാരൂഖ് ഖാന്‍ തന്റെ ആരാധകരുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെ നയന്‍താര ജവാനില്‍ അഭിനയിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. നയന്‍താരയും വിഘ്നേഷ് ശിവനും ജൂണ്‍ 9 ന് ചെന്നൈയില്‍ വച്ചാണ് വിവാഹിതരായത്. ഷാരൂഖിനെ കൂടാതെ രജനികാന്ത്, എആര്‍ റഹ്മാന്‍, സൂര്യ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.