അതെ പൂർണമായും ഞാൻ ഒരു സ്ത്രീ ആയി; സർജറി ടേബിളിൽ അനുഭവം പറഞ്ഞ് രഞ്ജു രഞ്ജിമാര്‍

Malayalilife
അതെ പൂർണമായും ഞാൻ ഒരു സ്ത്രീ ആയി; സർജറി ടേബിളിൽ അനുഭവം പറഞ്ഞ് രഞ്ജു രഞ്ജിമാര്‍

ഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിലൂടെ മികച്ച ജീവിതം കെട്ടിപ്പടുത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഇതിനോടകം തന്നെ പേരെടുത്ത രഞ്ജു രഞ്ജിമാര്‍ മലയാള സിനിമാ നടിമാരുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. മാത്രമല്ല, പ്രതിസന്ധികളെ ഊര്‍ജമാക്കി മാറ്റി സ്വന്തം ജീവിതാനുഭവം സിനിമയാക്കാന്‍ കൂടി ധൈര്യം കാട്ടിയ വ്യക്തിയാണ്.

ഇപ്പോഴിതാ പൂര്‍ണമായും ഒരു സ്ത്രീയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങി സര്‍ജറിയ്ക്കു തയ്യാറെടുക്കുകയാണ് രഞ്ജു രഞ്ജിമാര്‍. ഇതിനായി എറണാകുളം റിനൈമെഡിസിറ്റില്‍ അഡ്മിറ്റായിരിക്കുകയാണ് ഇപ്പോള്‍. സര്‍ജറി സംബന്ധിച്ച് രഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ.

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഇന്നോര്‍ക്കുമ്പോള്‍,, ഒരു ഞെട്ടല്‍,, ഒരത്ഭുതം,, അഭിമാനം, ഇവയൊക്കെ മാറി മറിഞ്ഞു വരും, എന്നിരുന്നാലും സ്ത്രിയിലേക്കുള്ള എന്റെ യാത്ര ഇത്തിരി താമസിച്ചായിരുന്നു,, കാരണം, കല്ലെറിയാന്‍ മാത്രം കൈ പൊക്കുന്ന ഈ സമൂഹത്തില്‍ എനിക്കായ് ഒരിടം വേണമെന്ന വാശി ആയിരുന്നു,, ആ തടസ്സത്തിനു കാരണം,, സമൂഹം എന്തുകൊണ്ടു പുച്ഛിക്കുന്നു,, എന്തിനു കല്ലെറിയുന്നു, 1 അറിവില്ലായമ, 2 സദാചാരം ചമയല്‍,, 3, കൂടുന്നവരോടൊപ്പം ചേര്‍ന്ന് കളിയാക്കാനുള്ള ഒരു ശീലം,, ഇവയൊക്കെ നില നില്ക്കുമ്പോഴും, ഞങ്ങള്‍ ബൈനറിക്ക് പുറത്തായിരുന്നു,, ആണ്‍, പെണ്‍, ഈ രണ്ട് ബിംബങ്ങള്‍ മാത്രമെ ജനങ്ങള്‍ കാണുന്നുണ്ടായിരുന്നുള്ള,, വൈവിധ്യങ്ങളെ ഉള്‍കൊള്ളാനൊ, മനസ്സിലാക്കാനൊ ആരും ശ്രമിച്ചില്ല, 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ നഗരത്തിലേക്ക് വരുമ്പോള്‍, ഇന്നത്തെ ഈ കാണുന്ന modern സൗന്ദര്യമല്ലായിരുന്നു കൊച്ചിക്ക്,, എനിക്ക് ഞാനാവാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഈ നാട് എന്നെ ഒത്തിരി കരയിപ്പിച്ചു, അതു കൊണ്ട് തന്നെ എന്റെ ജന്ററിനെ എന്റെ ഉള്ളില്‍ ഒതുക്കി, പൊരുതാന്‍ ഞാന്‍ ഉറച്ചു, പല പലയിടങ്ങള്‍, അടി, തൊഴി, പോലീസ്, ഗുണ്ടകള്‍,, എന്നു വേണ്ട ശരിരം എന്നത് ഒരു ചെണ്ട പോലെ ആയിരുന്നു,, വീണു കിട്ടിയ ഭാഗ്യം എന്നു വേണം കരുതാന്‍ നിനച്ചിരിക്കാതെ എന്റെ ഉള്ളിലെ ചമയക്കാരിയെ തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ആ നിമിഷം മുതല്‍ എന്റെ തല ഉയര്‍ന്നു,, എന്നെ നോക്കി വിരല്‍ ചുണ്ടുന്നവരെ, അതേ വിരല്‍ ഉപയോഗിച്ചു നേരിടാന്‍ എനിക്ക് ത്രാണി ലഭിച്ചു, കാരണം ഞാന്‍ അദ്ധ്യാനിച്ചാണ് ജിവിക്കുന്നത് എന്ന പൂര്‍ണ ബോദം,

പതുക്കെ പതുക്കെ രഞ്ചു രഞ്ജിമാര്‍ പിച്ചവയ്ക്കാന്‍ തുടങ്ങി, സഹപ്രവര്‍ത്തകരോടുള്ള, സ്‌നേഹം, കരുണ, അന്നം തരുന്നവരോടുള്ള കടപ്പാട്, ഇതൊക്കെ ആയിരിക്കാം, എന്റെ വേദനകള്‍ക്ക് ശമനം തന്നിരുന്നത്,, കാരണം എല്ലാവരും എന്നെ സ്‌നേഹിച്ചു, അംഗീകരിച്ചു,, എന്നാല്‍ പോലും, ചിലപ്പോഴൊക്കെ ഞാന്‍ എന്നോടു ചോദിക്കും, നിന്നിലെന്തൊ ചേരാത്തതായി ഇല്ലെ,, അതെ ഉണ്ടായിരുന്നു, പെണ്ണായി ജീവിക്കുന്ന എന്റെ ശരിരത്തില്‍ ആണിന്റേതായ ഒരവയവം, അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തി, പലപ്പോഴും രാത്രി കാലങ്ങളില്‍ ഞാന്‍ സ്വയം സര്‍ജറി ചെയ്യും, എന്റെ ആ അധിക അവയവത്തെ നീക്കം ചെയ്യും, കുറെ നേരം ഞാന്‍ അങ്ങനെ കാലുകള്‍ ചേര്‍ത്തു കിടക്കും, ഉള്ളില്‍ ചിരിച്ചു കൊണ്ടു ഞാന്‍ മൊഴിയും ഞാന്‍ പെണ്ണായി,, ചില നടിമാരൊത്ത് യാത്ര ചെയ്യുമ്പോള്‍ എന്റെ Passport ലെ Gender കോളം എന്നെ വിഷമിപ്പിക്കാന്‍ തുടങ്ങി,, Yes ഞാന്‍ ഉറപ്പിച്ചു, എല്ലാം വിഛേദിക്കണം എറണാകുളം Renaimedicity യില്‍ സര്‍ജറിക്കു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഒരേ ഒരു കാര്യം മാത്രമായിരുന്നു എന്റെ Demand, എനിക്ക് ഭാവിയില്‍ അമ്മയാകാന്‍ സാധിക്കുന്ന ഒരു സര്‍ജറി,, yesഅതിനു വേണ്ടി Special Doctor

Makeup artist renju renjimar words about surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES