റോക്കട്രി ദ് നമ്പി ഇഫക്ട് എന്ന സിനിമയുടെ പ്രചാരണത്തിനിടെ നടത്തിയ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ മാധവന്‍. അല്‍മനാകിനെ തമിഴില്‍ പഞ്ചാംഗ് എന്ന് വിളിച്ചത് തന്റെ അറിവില്ലായ്മ കൊണ്ടാണെന്ന് മാധവന്‍ പറഞ്ഞു.ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാനും അത് പൊവ്വയുടെ ഭ്രമണപഥത്തിലെത്താനും ഐഎസ്ആര്‍ഒയെ ഹിന്ദു കലണ്ടറായ പഞ്ചാംഗ് സഹായിച്ചെന്നായിരുന്നു മാധവന്റെ പ്രസ്താവന. ഈ പരാമര്‍ശനത്തിനെതിരേ വളരെ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമത്തിലുയര്‍ന്നിരുന്നത്.
'അല്‍മനാക്കിനെ തമിഴില്‍ പഞ്ചാംഗ് എന്ന് വിളിച്ചതിന് ഞാന്‍ ഇത് അര്‍ഹിക്കുന്നു. അതെന്റെ വിവരമില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വാ ദൗത്യം വെറും രണ്ട് എന്‍ജിനുകള്‍ കൊണ്ട് നേടിയത് ഒരു റെക്കോര്‍ഡ് തന്നെയാണ്. നമ്പി നാരായണന്റെ വികാസ് എന്‍ജിന്‍ റോക്ക് സ്റ്റാര്‍ തന്നെയാണ്'. മാധവന്‍ പറഞ്ഞു.
ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് മൂന്ന് എന്‍ഞ്ചിനുകള്‍ ( ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാന്‍ സഹായിച്ചത് അതായിരുന്നു. ഈ കുറവ് നികത്തിയത് പഞ്ചാംഗത്തിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് എന്നായിരുന്നു മാധവര്‍ പറഞ്ഞത്.