തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2015 ലാണ് മുക്ത വിവാഹിതയായത്.
വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി എത്തി. 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. സിനിമയില്‍ നിന്നും വിട്ട് കുടുംബ ജീവിതത്തിലേക്ക് കടന്ന മുക്ത ഇപ്പോള്‍ കൂടത്തായി എന്ന മിനിസ്‌ക്രീന്‍ പരമ്പരിയിലൂടെ വീണ്ടും സജീവമായിരിക്കയാണ്.
കൂടത്തായി അവസാനിച്ചതിന്റെ വിഷവും ആരാധകരുടെ സ്നേഹത്തെക്കുറിച്ചും പങ്കുവച്ച് മുക്ത എത്തിയിരുന്നു. ഇപ്പോള്‍ തമിഴിയല്‍ ശക്തയായ മറ്റൊരു കഥാപാത്രമായി എത്തുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ബിഗ്സ്‌ക്രീനില്‍ അഭിനയിച്ചതില്‍ നിന്നും വേറിട്ട കഥാപാത്രങ്ങളെയാണ് താരം മിനിസ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. അഭിനയത്തിലേക്ക് വരുമ്പോഴും കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളിലും മുക്ത ശ്രദ്ധിച്ചിരുന്നു. മകളും ഭര്‍ത്താവുമാണ് അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ തനിക്ക് സപ്പോര്‍ട്ട് നല്‍കിയതെന്ന് മുക്ത പറഞ്ഞിരുന്നു. കുടുംബത്തിലെ എല്ലാ ആഘോഷങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന ആളാണ് മുക്ത.
മുക്തയും നാത്തൂന്‍ റിമിയും ആരാധകര്‍ക്ക് പ്രിയങ്കരരാണ്. ഇപ്പോ്ള്‍ ഭര്‍ത്താവിനും മകള്‍ കണ്‍മണിക്കും ഒപ്പം ജ്ന്മദിനം ആഘോഷിക്കുകയാണ് മുക്ത. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഡിസംബറാണ് തനിക്ക് ഏറെ പ്രിയപ്പെട്ട മാസം കാരണം അതെന്റെ പിറന്നാള്‍ മാസമാണെന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. താരത്തിന് ജന്മദിനം ആശംസിച്ച് നിരവധി ആരാധകരാണ് എത്തുന്നത്.