Latest News

തനിച്ചായിരിക്കുക... അപ്പോഴാണ് ആശയങ്ങള്‍ ജനിക്കുന്നത്; എംജി ഇല്ലാതെ മകളെ കാണാന്‍ ഒറ്റയ്ക്ക് അമേരിക്കയിലേക്ക് പോകുന്ന ത്രില്ലില്‍ ലേഖ ശ്രീകുമാര്‍; ഒപ്പം ഭര്‍ത്താവിനെ മിസ് ചെയ്യുന്ന സങ്കടവും; സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്ക് വച്ച് താരം

Malayalilife
 തനിച്ചായിരിക്കുക... അപ്പോഴാണ് ആശയങ്ങള്‍ ജനിക്കുന്നത്; എംജി ഇല്ലാതെ മകളെ കാണാന്‍ ഒറ്റയ്ക്ക് അമേരിക്കയിലേക്ക് പോകുന്ന ത്രില്ലില്‍ ലേഖ ശ്രീകുമാര്‍; ഒപ്പം ഭര്‍ത്താവിനെ മിസ് ചെയ്യുന്ന സങ്കടവും; സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്ക് വച്ച് താരം

ലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും മലയാളികള്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലേഖയും. യുട്യൂബ് ചാനലില്‍ പങാ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് വൈറലായി വരാറുണ്ട്. യുട്യൂബില്‍ വീഡിയോകളുമായി സജീവമാണ് ലേഖ. തനിക്ക് ഒരു മകള്‍ ഉണ്ടെന്നും അവള്‍ അമേരിക്കയിലാണെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും അമേരിക്കയിലേക്ക് പോവുന്നതിനെ കുറിച്ചും ലേഖ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ മകളെ കാണാന്‍ ഒറ്റയ്ക്ക് അമേരിക്കയിലേക്ക് പോകുന്ന ചിത്രങ്ങളും വിശേഷങ്ങളുമാണ് ലേഖ പങ്കുവച്ചിരിക്കുന്നത്. 

മകളെ കാണാന്‍ വേണ്ടി അമേരിക്കയിലേയ്ക്ക് പോകുന്ന ചിത്രങ്ങളും ലേഖ ഷെയര്‍ ചെയ്തു. എം.ജി ഇല്ലാതെ ഒറ്റയ്ക്കുള്ള യാത്രയാണെന്നും തനിച്ചായാല്‍ ആശയങ്ങള്‍ ജനിക്കുമെന്നും ഫ്‌ളൈറ്റിലിരുന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ലേഖ അറിയിച്ചു. ''തനിച്ചായിരിക്കുക അതാണ് കണ്ടുപിടുത്തത്തിന്റെ രഹസ്യം....തനിച്ചായിരിക്കുക, അപ്പോഴാണ് ആശയങ്ങള്‍ ജനിക്കുന്നത് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ താമസിയാതെ ഇറങ്ങും.'' ഇങ്ങനെ ക്യാപ്ഷനും നല്‍കി വള?രെ എനര്‍ജറ്റിക്കായ ചിത്രങ്ങള്‍ ലേഖ പങ്കുവച്ചു. 

യാത്ര പോകുന്നതിന് മുമ്പ് എയര്‍പോര്‍ട്ടില്‍ എംജിയ്ക്കൊപ്പമുളള ചിത്രത്തോടൊപ്പമാണ് ഒറ്റയ്ക്കുള്ള അമേരിക്കന്‍ യാത്രയെ കുറിച്ചും ലേഖ പങ്കുവച്ചിരുന്നു. ''കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം ഒരു വിമാനത്തില്‍ കയറി, ഒരുപാട് കാര്യങ്ങള്‍ മാറി, സാന്‍ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. അതേസമയം ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ട്...''

മാസങ്ങള്‍ക്ക് മുന്‍പ് അമ്മയെ കാണാന്‍ മകള്‍ കേരളത്തില്‍ എത്തിയിരുന്നു. ലേഖ തന്നെയാണ് മകള്‍ക്കൊപ്പമുളള സന്തോഷകരമായ നിമിഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അന്ന് മകളുടെ വിശേഷം ആരാഞ്ഞ് പ്രേക്ഷകര്‍ എത്തിയിരുന്നു. ലേഖയിലൂടെയാണ് മകളും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മകളെ കുറിച്ച് ലേഖ തന്നെയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 2000 ലാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. 14 വര്‍ഷത്തെ ലിവിങ് ടുഗദറിന് ശേഷമാണ് വിവാഹിതരാവുന്നത്. മാത്യക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. ജീവിതത്തില്‍ എപ്പോഴും എംജി ലേഖയും ഒന്നിച്ചാണ്. അന്നത്തെ പ്രണയം ഇന്നും അതുപോലെയുണ്ട്. നേരത്തെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ഇവരുടെ സ്നേഹത്തിന്റേയും അടുപ്പത്തിന്റേയും രഹസ്യം എംജിവെളിപ്പെടുത്തിയിരുന്നു.

Lekha sreekumar fb post about usa trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES