Latest News

ഞാന്‍ പ്രണയത്തിലാണ്; പ്രണയം വെളിപ്പെടുത്തി നടി ലക്ഷ്മി മേനോന്‍; പക്ഷേ വിവാഹമെന്ന സങ്കല്‍പം ഓവര്‍റേറ്റഡ് വൃത്തികേട്

Malayalilife
ഞാന്‍ പ്രണയത്തിലാണ്; പ്രണയം വെളിപ്പെടുത്തി നടി ലക്ഷ്മി മേനോന്‍; പക്ഷേ വിവാഹമെന്ന സങ്കല്‍പം ഓവര്‍റേറ്റഡ് വൃത്തികേട്

ന്‍മം കൊണ്ട് മലയാളിയാണെങ്കിലും തമിഴില്‍ തിളങ്ങുന്ന നടിയാണ് ലക്ഷ്മി മേനോന്‍. അവതാരം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മലയാളത്തിലും ലക്ഷ്മി എത്തിയിരുന്നു. നിലപാടുകളാല്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് ലക്ഷ്മി. മലയാളിയാണെങ്കിലും തനിക്ക് ഇടം തന്ന തമിഴിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് താരം പറഞ്ഞിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴ്‌നാട്ടിലെ സംസ്ഥാന ചലചിത്ര പുരസ്‌കാരവും നടി സ്വന്തമാക്കിയിട്ടുണ്ട്.

24 വയസുള്ള ലക്ഷ്മി ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കയാണ്. ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. താന്‍ ബോറടിച്ച് ഇരിക്കുകയാണെന്നും എന്തെങ്കിലും ചോദിക്കാനും പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാറ്റസ്. ഇതോടെ രസകരമായ ചോദ്യവുമായി നിരവധി ആരാധകര്‍ എത്തി.

സിംഗിളാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് അല്ല എന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍ തന്റെ പ്രിയതമന്‍ ആരെന്ന് വ്യക്തമാക്കാന്‍ താരം തയാറായില്ല. കൂടാതെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്മി മേനോന്‍ വ്യക്തമാക്കി. വിവാഹം എന്ന സങ്കല്പം ഓവര്‍റേറ്റഡായ വൃത്തികേടാണ് എന്നാണ് താരം തുറന്നടിച്ചത്.

ഇത് കൂടാതെ തന്റെ ഇഷ്ട നടനെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം ലക്ഷ്മി മനസു തുറന്നു. സൂപ്പര്‍താരം ധനുഷാണ് താരത്തിന്റെ ഇഷ്ടനടന്‍. കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍ദണ്ടയാണ് ഇഷ്ട ചിത്രമെത്തും ലക്ഷ്മി വ്യക്തമാക്കി.

അടുത്തിടെ ലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞത് ബിഗ് ബോസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ്. ലക്ഷ്മി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിഗ് ബോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്പര്യമില്ലെന്നും ക്യാമറക്കു മുന്നില് തല്ലുകൂടാന്‍ തയ്യാറല്ലെന്നുമാണ് താരം പറഞ്ഞത്.

എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ അതിനെതിരെയും ആഞ്ഞടിച്ച് ലക്ഷ്മിയെത്തി. താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി ലക്ഷ്മി പറഞ്ഞു.

Read more topics: # Lakshmi menon,# love,# wedding,# marriage
Lakshmi menon announces her love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക