Latest News

രതീഷ് ഇത്ര പെട്ടെന്ന് പോകേണ്ടതായിരുന്നില്ല; ബിജുമേനോന്റെ കല്യാണം നടന്ന ദിവസം സംഭവിച്ചത് തുറന്ന് പറഞ്ഞ് നടന്‍ കുണ്ടറ ജോണി

Malayalilife
രതീഷ് ഇത്ര പെട്ടെന്ന് പോകേണ്ടതായിരുന്നില്ല; ബിജുമേനോന്റെ കല്യാണം നടന്ന ദിവസം സംഭവിച്ചത് തുറന്ന് പറഞ്ഞ് നടന്‍ കുണ്ടറ ജോണി

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു അന്തരിച്ച നടൻ രതീഷ്.  2002 ഡിസംബറിലായിരുന്നു രതീഷ് വിടവാങ്ങിയത്. എന്നാൽ ഇപ്പോൾ നടൻ രതീഷ്  പെട്ടെന്നൊന്നും മരിക്കേണ്ടിയിരുന്ന ആളായിരുന്നില്ല  എന്നാണ് സുഹൃത്തും നടനുമായ കുണ്ടറ ജോണി പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണി തുറന്ന് പറഞ്ഞത്.

'രതീഷിന് സിനിമയില്‍ ലൈഫ് കൊടുത്തത് ശശിയേട്ടനാണ് (ഐ.വി ശശി). തുഷാരത്തില്‍ ജയന് വച്ചിരുന്ന വേഷമാണ് അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് രതീഷിലേക്ക് വന്നത്. പിന്നീട് തിരക്കുള്ള നടനായി മാറുകയായിരുന്നു രതീഷ്.

പെട്ടെന്നുള്ള മരണം അയാള്‍ ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ്. കാരണം ക്രോണിക് ഡയബറ്റിക് ആയിരുന്നു രതീഷ്. എന്നാല്‍ ആരോഗ്യം ശ്രദ്ധിക്കില്ലായിരുന്നു. ഇഷ്‌ടപ്പെട്ട ഭക്ഷണം എന്തും കഴിക്കും. ഒരിക്കല്‍ ബിജു മേനോന്റെ കല്യാണത്തിന് തൃശ്ശൂര്‍ക്ക് പോയിട്ട് ഞാനും രതീഷും കൂടെയാണ് തിരിച്ചുവന്നത്. ചാലക്കുടി വന്നപ്പോള്‍ റോഡ് സൈഡില്‍ ഫ്രൂട്ട്സ് വില്‍ക്കുന്ന കടയില്‍ നിന്ന് രണ്ട് കിലോ മുന്തിരങ്ങയും മറ്റുമൊക്കെ വാങ്ങി കഴിക്കാന്‍ തുടങ്ങി. ടാ നിനക്ക് ഷുഗര്‍ ഇല്ലേ എന്ന് ചോദിച്ചപ്പോള്‍, 'ഓ ഷുഗര്‍. എന്തായാലും മരിക്കും. അതുവരെ നമുക്ക് ഇഷ്‌ടമുള്ളത് കഴിക്കണം' എന്നായിരുന്നു രതീഷിന്റെ മറുപടി.

മറ്റൊരു അവസരത്തില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്ന വഴിക്ക് മൂന്ന് കിലോ പോര്‍ക്ക് ആണ് വാങ്ങി അകത്താക്കിയത്. ശരീരം നോക്കുന്ന പരിപാടിയേ ഉണ്ടായിരുന്നില്ല രതീഷിന്. അതില്‍ പറ്റിയതാണ്. ഇത്രപെട്ടെന്ന് പോകേണ്ടതായിരുന്നില്ല'-ജോണിയുടെ വാക്കുകള്‍.

Read more topics: # Kundara johny talk about ratheesh
Kundara johny talk about ratheesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES