അന്തരിച്ച നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോര്‍ട്ട്സ് ക്ലബില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസം രാത്രി കൊല്ലം ബെന്‍സിയര്‍ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നടന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തി.
മോഹന്‍ലാലിന്റെ കുറിപ്പ് ഇങ്ങനെ:
പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു. സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികള്‍'.- മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികള്‍ എം.ജി ശ്രീകുമാറിന്റെ കുറിച്ചതിങ്ങനെയാണ്.
കുണ്ടറ ജോണി നമ്മളെ വിട്ടു പോയി . എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതല്‍ , എന്റെ അടുത്ത സഹോരനായിയുന്നു. സ്വാമീസ് ലോഡ്ജ്. പണ്ട് മദ്രാസില്‍ എത്തുന്ന അന്നത്തെയും, ഇന്നത്തെയും സൂപ്പര്‍ താരങ്ങള്‍, ഉള്‍പ്പടെ എല്ലാ സിനിമ പ്രവര്‍ത്തകരും താമസിച്ചിരുന്ന ഒരു പാര്‍പ്പിടം. അവിടെ ജോണിച്ചായനോടൊപ്പം , ആ കൊച്ചു മുറിയില്‍ , ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഒരു എളിയ ഗായകനാണ് ഞാന്‍ . സ്വാമീസ് ലോഡ്ജിനെ കുറിച്ച് അറിയാത്തവര്‍ കമന്റ് ചെയ്യരുതേ.അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്ന്, ഇന്നലെ വൈകുന്നേരം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ജോണിയുടെ സഹോദരന്‍ അലക്‌സ് രണ്ടാഴ്ച മുന്‍പാണ് മരിച്ചത്. 24ന് മരണാനന്തര ചടങ്ങുകള്‍ക്കായി ബന്ധുക്കളെ വിളിക്കുന്ന തിരക്കിലായിരുന്നു. കാറില്‍ യാത്ര ചെയ്യുന്നതിനിടെ കൊല്ലം ചിന്നക്കടയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.<
കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ ഹിന്ദി വിഭാഗം മേധാവിയായിരുന്ന ഡോ. സ്റ്റെല്ല സേവ്യര്‍ ആണു ഭാര്യ. മക്കള്‍: ആഷിമ ജെ.കാതറിന്‍ (ഗവേഷണ വിദ്യാര്‍ഥി), ചലച്ചിത്രനടന്‍ ആരവ് (അസ്റ്റിജ് ജോണി).
കുണ്ടറ കാഞ്ഞിരകോട് കുറ്റിപ്പുറം വീട്ടില്‍ ജോണി ജോസഫ് എന്ന കുണ്ടറ ജോണി 1979ല്‍ 23-ാം വയസ്സില്‍ നിത്യ വസന്തം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
നാടോടിക്കാറ്റ്, കിരീടം, ചെങ്കോല്‍, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഭരത്ചന്ദ്രന്‍ ഐപി എസ്, ദേവാസുരം തുടങ്ങിയവയില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ വില്ലന്‍ വേഷത്തിലും സ്വഭാവനടനായും തിളങ്ങി. സീരിയലുകളിലും വേഷമിട്ടു. മേപ്പടിയാന്‍ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.