Latest News

കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ വീല്‍ചെയറിനായി വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് അരമണിക്കൂര്‍; അടിസ്ഥാനപരമായി വേണ്ട വീല്‍ച്ചെയര്‍ പോലും ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല; വിമാനത്താവളത്തിലെ ദുരനുഭവം പങ്ക് വച്ച് ഖുശ്ബു; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ 

Malayalilife
കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ വീല്‍ചെയറിനായി വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് അരമണിക്കൂര്‍; അടിസ്ഥാനപരമായി വേണ്ട വീല്‍ച്ചെയര്‍ പോലും ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല; വിമാനത്താവളത്തിലെ ദുരനുഭവം പങ്ക് വച്ച് ഖുശ്ബു; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ 

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ജീവനക്കാരോട് വീല്‍ചെയര്‍ ആവശ്യപ്പെട്ടെങ്കിലും മുപ്പത് മിനിറ്റ് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നുവെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവം ഖുശ്ബു വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം ട്വീറ്റ് ചെയ്തത്. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ തനിക്ക് വീല്‍ ചെയര്‍ ആവശ്യമായിരുന്നുഴവന്നും എന്നാല്‍ അതിനായ് താന്‍ 30 മിനിറ്റ്  കാത്തിരിക്കേണ്ടി വന്നതായും ഖുശ്ബു ട്വീറ്റ് ചെയ്തു.  കാല്‍മുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാനുളള വീല്‍ചെയര്‍ പോലും ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മറ്റൊരു എയര്‍ലൈനില്‍ നിന്ന് കടം വാങ്ങിയാണ് തനിക്ക് വീല്‍ചെയര്‍  നല്‍കിയതെന്നും താരം പറയുന്നു. എയര്‍ ഇന്ത്യ തങ്ങളുടെ സേവനം ഇനിയും മെച്ചപ്പെടുത്തണമെന്നും എയര്‍ ഇന്ത്യയെ ടാഗ് ചെയ്ത് കൊണ്ട് ഖുശ്ബു കുറിച്ചു.

ട്വീറ്റ് ചര്‍ച്ചയായതോടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടിയായാണ് അവര്‍ ക്ഷമാപണവുമായെത്തിയിരിക്കുന്നത്. നിങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തില്‍ അതിയായ ഖേദം പ്രഷടിപ്പിക്കുന്നു. ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു എന്നാണ്  എയര്‍ലൈന്‍ അധികൃതര്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. ='

നിരവധി ആളുകളാണ് ഖുശ്ബുവിന്റെ ട്വീറ്റ് പ്രതികരണവുമായി എത്തിയത്. ഈയിടെയായിരുന്നു താരത്തിന്റെ കാലിന് പരിക്കേറ്റത്. ഇതിന്റെ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
 

Khushbu Sundar slams Air India

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES