തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രിയതാരത്തെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഖുശ്ബു. അജയ് ദേവ്ഗണിനെ നേരില്‍ കണ്ട സന്തോഷത്തിലാണ് ഖുശ്ബു.
എന്റെ ഹീറോയെ കണ്ടുമുട്ടിയത് സ്വപ്നം യാഥാര്‍ത്ഥ്യമായതുപോലൊരു മുഹൂര്‍ത്തമായിരുന്നു. ലാളിത്യം, വിനയം, ഡൗണ്‍ ടു എര്‍ത്ത് മനോഭാവം എന്നിവയാല്‍ അദ്ദേഹം എന്നെ ഞെട്ടിച്ചു. ഈ മനുഷ്യനില്‍ വ്യാജമായി ഒന്നുമില്ല. ശരിക്കും എനിക്കിതൊരു ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നു. എനിക്കായി നല്‍കിയ സമയത്തിനും ഊഷ്മളതയ്ക്കും നന്ദി. ഉടന്‍ തന്നെ നിങ്ങളെ വീണ്ടും കാണാന്‍ കാത്തിരിക്കുന്നു,ഖുശ്ബു കുറിച്ചു.
ഒന്നിച്ചു കാണുമ്പോള്‍ നല്ല ജോഡികളാണ് നിങ്ങള്‍, ഒന്നിച്ച് അഭിനയിക്കൂഎന്നാണ് ആരാധകര്‍ ചിത്രത്തിനു കമന്റ് ചെയ്തിരിക്കുന്നത്.അടുത്തിടെ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം ഏതാണ്ട് 15 കിലോയോളം ശരീരഭാരം കുറച്ച് ഖുശ്ബു ആരാധകരെ അമ്പരപ്പിച്ചിരുന്നു. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ ഖുശ്ബുവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയും ചെയ്തിരുന്നു.ദിവസവും രണ്ടു മണിക്കൂര്‍ താന്‍ വര്‍ക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു.