Latest News

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക്; കത്രീന കൈഫ് അമ്മയാവാന്‍ ഒരുങ്ങുന്നതായി മാധ്യമങ്ങള്‍

Malayalilife
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക്; കത്രീന കൈഫ് അമ്മയാവാന്‍ ഒരുങ്ങുന്നതായി മാധ്യമങ്ങള്‍

ബോളിവുഡ് താരം കത്രീന കൈഫിന്റെ ഗര്‍ഭധാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് സോഷ്യല്‍ മീഡയിയല്‍ പ്രചരിക്കുന്നത്. കത്രീനയുടെ വിവാത്തിന് ശേഷം മുതല്‍ ഇത്തരം അഭ്യൂഹങ്ങള്‍ സജീവമാണെങ്കിലും നടിയും പങ്കാളിയുമായ വിക്കി കൗശലും ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാറില്ല. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനു വേണ്ടി തയ്യറെടുക്കുന്നു എന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും കത്രീനയും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന് ശേഷമാകും കുഞ്ഞിനായുള്ള തയ്യറെടുപ്പുകളെന്നാണ് റിപ്പോര്‍ട്ട്. വിജയ് സേതുപതി, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ക്കൊപ്പം ചെയ്യുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കണം. ഇതിനു ശേഷം മാത്രമേ ഞാന്‍ ഒരു കുഞ്ഞിനു വേണ്ടി പ്ലാന്‍ ചെയ്യൂ', കത്രീന സുഹൃത്തുക്കളെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന 'ജീ ലെ സറാ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആലിയയും പ്രിയങ്കയും കത്രീനയും ഒന്നിക്കുക. സിനിമയുടെ റെക്കി വിശേഷങ്ങള്‍ ഫര്‍ഹാന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ചിരുന്നു. ശ്രീറാം സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന 'മെറി ക്രിസ്മസ് ആണ് വരാനിരിക്കുന്ന കത്രീനയുടെ മറ്റൊരു ചിത്രം.

ബോളിവുഡ് താരം കത്രീന കൈഫിന്റെ ഗര്‍ഭധാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുന്നു. കത്രീനയുടെ വിവാഹശേഷം ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും കത്രീനയും ഭര്‍ത്താവ് വിക്കി കൗശലും ഇതേവരെ പ്രതികരിച്ചിട്ടില്ല.

Read more topics: # കത്രീന
Katrina Kaif Pregnancy Rumour

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES