Latest News

തന്റെ സംഗീതത്തില്‍ നിന്നെടുത്ത ശ്രുതിമധുരമായ ഈണം രാം ചരണിന്റെയും ഉപാസനയുടെയും കുഞ്ഞിനായി ഒരുക്കി ഗായകന്‍ കാലഭൈരവ;  വര്‍ഷങ്ങളായുളള കാത്തിരിപ്പിന്റെ ഫലമെന്ന്  ചിരഞ്ജീവിയും

Malayalilife
തന്റെ സംഗീതത്തില്‍ നിന്നെടുത്ത ശ്രുതിമധുരമായ ഈണം രാം ചരണിന്റെയും ഉപാസനയുടെയും കുഞ്ഞിനായി ഒരുക്കി ഗായകന്‍ കാലഭൈരവ;  വര്‍ഷങ്ങളായുളള കാത്തിരിപ്പിന്റെ ഫലമെന്ന്  ചിരഞ്ജീവിയും

കാത്തിരിപ്പുകള്‍ക്കൊടുവില്‍ രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറന്നിരിക്കുകയാണ്. താരദമ്പതികളുടെ കുടുംബത്തിലും ആരാധകര്‍ക്കിടയിലും വലിയ ആഘോഷമായിരിക്കുകയാണ് ഈ സന്തോഷവാര്‍ത്ത. വിവാഹം കഴിഞ്ഞ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച കുഞ്ഞായതിനാല്‍ ദമ്പതികളുടെ കുടുംബം അതീവ ആഹ്ലാദത്തിലാണ്. കഴിഞ്ഞ ദിവസം രാം ചരണിന്റെ പിതാവ് നടന്‍ ചിരഞ്ജീവി തന്റെ സന്തോഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുകയും ചെയ്തു.
            
ആരാധകരും സഹപ്രവര്‍ത്തകരുമടക്കം എല്ലാവരും താരത്തിന്റെ ഈ സന്തോഷത്തിന് ആശംസകള്‍ നേരുന്നുണ്ട്. നാട്ടു നാട്ടു ഗായകന്‍ കാല ഭൈരവ കുഞ്ഞിന് അതുല്യവും വളരെ സവിശേഷവുമായ ഒരു സമ്മാനമാണ് നല്‍കിയത്. തന്റെ സംഗീതത്തില്‍ നിന്നെടുത്ത ശ്രുതിമധുരമായ ഈണമാണ് കാലഭൈരവ കുഞ്ഞിനായി നല്‍കിയത്.  കുഞ്ഞു രാജകുമാരിക്കായി കാല ഭൈരവ സമ്മാനിച്ചത് അതിമനോഹരമായൊരു സംഗീതമാണെന്ന് ട്വിറ്ററിലൂടെ രാം ചരണ്‍ തന്നെ കുറിച്ചു. 'ഞങ്ങള്‍ക്കായി ഈ രാഗം സൃഷ്ടിച്ചതിന് കാലഭൈരവയ്ക്ക് നന്ദി. ഈ രാഗം ഈ ഭൂമിയിലെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സന്തോഷം നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്...' രാം? ചരണ്‍ കുറിച്ചു. 

ധ്യാനത്തിലേര്‍പ്പെടാനും പരിവര്‍ത്തനത്തിന്റെ ശക്തി വികസിപ്പിക്കാനും നമ്മില്‍ പോസിറ്റിവിറ്റി കൊണ്ടുവരാനും നമ്മുടെ ആത്മീയത ഉണര്‍ത്താനും ഒരു കുട്ടിയുടെ അടിമയാകാനും ഈ ട്യൂണ്‍ വളരെ സഹായകമാണെന്നാണ് പറയുന്നത്.  ഉപാസനയുടെയും രാം ചരണിന്റെയും ട്വീറ്റുകള്‍ക്ക് കാലഭൈരവ മറുപടിയും നല്‍കിയിട്ടുണ്ട്. 'പ്രിയപ്പെട്ട ചരണ്‍ അണ്ണാ, പ്രിയപ്പെട്ട അപ്‌സി അക്ക പ്രിയപ്പെട്ട ചരണ്‍ അണ്ണാ, ഈ സന്തോഷമെല്ലാം എന്റേതാണ്. നിങ്ങളുടെ മനോഹരമായ യാത്രയുടെ ഭാഗമാക്കിയതിന് നന്ദി...''  എന്നായിരുന്നു രാം ചരണിന്റെ ട്വീറ്റിന് കാലഭൈരവയുടെ മറുപടി.

മകന് കുഞ്ഞ് ജനിച്ചതില്‍ അതീവ സന്തോഷവാനാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. ഈ ദിവസത്തിനു വേണ്ടിയാണ് താന്‍ ഇത്രയും നാള്‍ കാത്തിരുന്നതെന്നാണ് കുഞ്ഞ് പിറന്നതിനു ശേഷം ചിരഞ്ജീവി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞങ്ങളുടെ കുടുംബം മുഴുവന്‍ സന്തോഷത്തിലാണ്. രാം ചരണിനേയും ഉപാസനയേയും മാതാപിതാക്കളായി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങളെല്ലാവരും. വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന സഫലീകരിച്ചിരിക്കുകയാണ്- ചിരഞ്ജീവിയുടെ വാക്കുള്‍ ഇങ്ങനെ.

Kalabhairava Special Song For Ram Charan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES