Latest News

എന്റെ സാറെ ഇവിടെ സൗദിയിലെ നിയമം കൊണ്ടുവരണം തല വെട്ടിയെടുക്കണം' നീതി ലഭിക്കുമോ? നീതി നടപ്പിലാക്കാന്‍'കാക്കിപ്പട;ട്രെയിലര്‍ കാണാം

Malayalilife
എന്റെ സാറെ ഇവിടെ സൗദിയിലെ നിയമം കൊണ്ടുവരണം തല വെട്ടിയെടുക്കണം' നീതി ലഭിക്കുമോ? നീതി നടപ്പിലാക്കാന്‍'കാക്കിപ്പട;ട്രെയിലര്‍ കാണാം

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍, വീനിത് ശ്രീനിവാസന്‍, ഹണി റോസ്, ജോണി ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍, തമിഴ് നടന്‍ കതിര്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

കേരള സമൂഹത്തെ ഞെട്ടിച്ച വാളയാറിലും ഇടുക്കിയിലുമൊക്കെ സംഭവിച്ചതു പോലെ പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെണ്‍കുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ട്രെയിലര്‍ മുന്നിലേയ്ക്ക് വയ്ക്കുന്ന ആശയം. എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന ടീസറും ഗാനങ്ങളും ഏറെ വൈറലായിരുന്നു. ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ കാണികള്‍ക്ക് ഇടയിലായിരുന്നു ചിത്രത്തിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ചിത്രം ഡിസംബര്‍ 23നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്, ചന്തുനാഥ്, ആരാധിക,സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍,മാലാപാര്‍വതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Kakkipada Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക