Latest News

അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കില്‍ ഷാരൂഖിനെ വിവാഹം ചെയ്യുമായിരുന്നോ എന്ന് ചോദ്യം; തകര്‍പ്പന്‍ മറുപടി നല്‍കി കജോള്‍

Malayalilife
 അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കില്‍ ഷാരൂഖിനെ വിവാഹം ചെയ്യുമായിരുന്നോ എന്ന് ചോദ്യം; തകര്‍പ്പന്‍ മറുപടി നല്‍കി കജോള്‍

ബോളിവുഡില്‍ എന്നത്തേയും സൂപ്പര്‍ ഹിറ്റ് താരജോഡികളാണ് ഷാരുഖ് ഖാനും, കാജോളും.ഇരുവരുടെയും ചിത്രത്തിനും കെമിസ്ട്രിക്കും അന്നും ഇന്നും ആരാധകര്‍ ഏറെ ആണ്. ഇപ്പോഴിതാ കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ അസ്‌ക് മി എനിതിങ് എന്നൊരു സെഷന്‍ തുടങ്ങിയിരുന്നു. ആരാധകര്‍ക്ക് എന്തും ചോദിക്കാമെന്നതാണ് സെഷന്റെ പ്രത്യേകത. ചോദ്യം ചോദിച്ചെത്തുന്നവര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കും. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ ആരാധകര്‍ക്ക് അറിയേണ്ടത് ഷാരൂഖ് സൗഹൃദത്തെക്കുറിച്ച് ആയിരുന്നു.

അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കില്‍ ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ' എന്നായിരുന്നു ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്തവിന്റെ ചോദ്യം.ഇതിന് വളരെ രസകരമായ മറുപടിയാണ് കജോള്‍ കൊടുത്തത്. 'പുരുഷനല്ലേ ആദ്യം പ്രൊപ്പോസ് ചെയ്യേണ്ടതെന്നായിരുന്നു' കജോളിന്റെ മറുപടി. ഷാരൂഖാനുമായുളള കജോളിന്റെ സ്നേഹബന്ധത്തെക്കുറിച്ച് ഉറ്റവാക്കില്‍ വിശദീകരിക്കാനായിരുന്നു മറ്റൊരു ആരാധകന്‍ ആവശ്യപ്പെട്ടത്. ജീവിതത്തിലുടനീളമുള്ള സുഹൃത്ത് എന്നായിരുന്നു കജോളിന്റെ മറുപടി.

ഷാരൂഖിനൊപ്പമാണോ അജയ്‌ക്കൊപ്പമാണോ അഭിനയിക്കാന്‍ താല്‍പര്യമെന്നായിരുന്നു മറ്റൊരു ചോദ്യം. അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്നായിരുന്നു കജോള്‍ മറുപടി നല്‍കിയത്. ഇനി എപ്പോഴാണ് ഷാരൂഖ് ഖാനുമൊന്നിച്ചുള്ളൊരു സിനിമ എന്ന ചോദ്യത്തിന് അത് എസ്ആര്‍കെ (ഷാരൂക് ഖാന്‍)യോട് ചോദിക്കൂവെന്നായിരുന്നു കജോളിന്റെ മറുപടി. 

1995ല്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ച 'ദില്‍വാലെ ദുല്‍ ഹനിയ ലേ ജായേങ്ക' സിനിമ മുംബൈയിലെ മറാത്ത മന്ദിര്‍ തീയറ്ററില്‍ രണ്ട് ദശാബ്ദക്കാലമാണ് പ്രദര്‍ശിപ്പിച്ചത്. 1993ല്‍ പുറത്തിറങ്ങിയ 'ബാസിഗര്‍', 'കുച്ച് കുച്ച് ഹോതാ ഹെ' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനിയിച്ച് പ്രേക്ഷകമനസ്സ് കീഴടക്കിയ താരങ്ങളാണ് ഇരുവരും.

Kajol Witty Response to Fan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES