Latest News

ഒറ്റയ്ക്ക് അടിച്ച് തന്നെടാ ഇതുവരെ എത്തിയത്; മാസ് ഡയലോഗും ആക്ഷനും കോര്‍ത്തിണക്കി ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പ ടീസര്‍ 

Malayalilife
 ഒറ്റയ്ക്ക് അടിച്ച് തന്നെടാ ഇതുവരെ എത്തിയത്; മാസ് ഡയലോഗും ആക്ഷനും കോര്‍ത്തിണക്കി ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പ ടീസര്‍ 

ടുവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാസ് ലുക്കില്‍ ആക്ഷന്‍ നിറച്ചാണ് പൃഥ്വിരാജ് ടീസറില്‍ എത്തുന്നത്. 

പൃഥ്വിരാജിന്രെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ പുറത്തിറങ്ങിയത്. അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രത്തില്‍ ആസിഫ് അലിയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

ജി.ആര്‍. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും ഇന്ദുഗോപന്‍ ആണ്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്,? ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്,? ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണകത്തോടെയാണ് നിര്‍മ്മിക്കുന്നത്.

Kaapa Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES