Latest News

ദുരാത്മാക്കളില്‍ വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കി സ്വാമി സന്ദീപാനന്ദഗിരിയും മജീഷ്യന്‍ ഗോപിനാഥ് മുതുകാടും അടക്കമുള്ളവര്‍; ഇഷയുടെ രണ്ടാമത്തെ ട്രെയ്ലര്‍ കാണാം

Malayalilife
 ദുരാത്മാക്കളില്‍ വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കി സ്വാമി സന്ദീപാനന്ദഗിരിയും മജീഷ്യന്‍ ഗോപിനാഥ് മുതുകാടും അടക്കമുള്ളവര്‍; ഇഷയുടെ രണ്ടാമത്തെ ട്രെയ്ലര്‍ കാണാം

പ്രേതമുണ്ടോ എന്ന സംശയം  ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന കാര്യം ആണ്. എന്നാല്‍ അതിന് മറുപടിയാണ് ഇപ്പോള്‍ ഇഷ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പറയുന്നത്. കുറച്ചു സംശയങ്ങളും അതിനുള്ള വലിയ ഉത്തരങ്ങളുമാണ് 
സംവിധായകന്‍ ജോസ് തോമസിന്റെ ആദ്യ ഹൊറര്‍ ചിത്രം 'ഇഷ'യുടെ സെക്കന്‍ഡ് ട്രെയിലറില്‍ കാണിക്കുന്നത് .

ദുരാത്മാക്കളില്‍ വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്ന സ്വാമി സന്ദീപാനന്ദഗിരി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്,പ്രൊഫ.ജോര്‍ജ് മാത്യു, മാധ്യമപ്രവര്‍ത്തക ശ്രീജ ശ്യാം, ഇഷയുടെ സംവിധാകന്‍ ജോസ് തോമസ് എന്നിവരെ ടീസറില്‍ കാണാം. 

മലയാളികള്‍ കണ്ട പ്രേതസങ്കല്‍പ്പങ്ങളെ മുഴുവനായും തിരുത്തിക്കൊണ്ട് പ്രേക്ഷകരെ വേറൊരു തലത്തിലെത്തുക്കുന്ന ഒരു ഹൊറര്‍ ചിത്രമാകും ഇഷയെന്നാണ് രണ്ടാമത്തെ ടീസര്‍ നല്‍കുന്ന സൂചന.മലയാളിയെ ഹ്യൂമറസ് ട്രാക്കിലൂടെ സിനിമകള്‍ കാണിച്ച ജോസ് തോമസിന്റെ ഹൊറര്‍ സിനിമയാണ് ഇഷ . ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ബംഗ്ലാവില്‍ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളിലൂടെ മുന്നേറുന്നതാണ് ചിത്രമെന്ന് ആദ്യ ട്രൈലെര്‍ സൂചന നല്‍കിയെങ്കില്‍ തികച്ചും വ്യത്യസ്തവും എങ്കില്‍ സാധാരണവുമായ ഒരു ചോദ്യവുമായാണ് സെക്കന്‍ഡ് ട്രെയിലര്‍ നമുക്ക് മുന്‍പിലെത്തുന്നത് .

സസ്‌പെന്‍സും നിഗൂഢതയും ഒളിപ്പിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിലെ നായകനെയും സര്‍പ്രൈസ് ആയി പ്രഖ്യാപിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.സ്വര്‍ണ്ണ കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് 'ഇഷ'. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്യല്‍ ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

കിഷോര്‍ സത്യയ്ക്കൊപ്പം മാര്‍ഗറേറ്റ് ആന്റണി, ബേബി ആവനീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം ഫെബ്രുവരി 28ന് തീയറ്റില്‍ എത്തും.  

Read more topics: # ഇഷ,# ട്രെയിലര്‍
Isha Second Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക