Latest News

എന്റെ മതത്തിന്റെ പേരില്‍ എന്നെ വിലയിരുത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാൻ

Malayalilife
എന്റെ മതത്തിന്റെ പേരില്‍ എന്നെ വിലയിരുത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാൻ

ടുത്തിടെ അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകൻ ബാബില്‍ ഖാന്റെ   ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്നാൽ ഇപ്പോൾ  തന്റെ മതം കാരണം ആളുകള്‍ വ്യത്യസ്തമായാണ് തന്നോട് പെരുമാറുന്നതെന്നും എന്റെ മതം കാരണം അധികാരത്തിലിരിക്കുന്നവരെ പറ്റി ഒന്നും സംസാരിക്കാനാവുന്നില്ലെന്നുമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിസിൽ താരപുത്രൻ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

‘അധികാരത്തിലിരിക്കുന്നവരെ പറ്റി എനിക്ക് തോന്നുന്ന കാര്യം സംസാരിക്കാന്‍ പറ്റുന്നില്ല. അതെന്റെ കരിയര്‍ തകര്‍ക്കുമെന്നാണ് എന്റെ ടീം പറയുന്നത്. എനിക്ക് പേടിയുണ്ട്. പക്ഷെ എനിക്കിങ്ങനെ വേണ്ട. എന്റെ മതത്തിന്റെ പേരില്‍ എന്നെ വിലയിരുത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനെന്നാല്‍ എന്റെ മതമല്ല. ഞാന്‍ ഒരു മനുഷ്യനാണ് ഇന്ത്യയിലെ മറ്റുള്ളവരെ പോലെ’

‘ നമ്മുടെ മതേതര ഇന്ത്യയില്‍ മതപരമായ ഭിന്നതകളുടെ പെട്ടന്നുള്ള പുനസ്ഥാപനം എന്നെ ഭയപ്പെടുത്തുന്നു. ഞാന്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടയാളായതിനാല്‍ എന്നോട് ആശയ വിനിമയം നിര്‍ത്തിയ സുഹൃത്തുക്കള്‍ ഉണ്ട്. എനിക്ക് എന്റെ ചങ്ങാതിമാരെ നഷ്ടമായി. എന്റെ ഹിന്ദു, മുസ് ലിം, ക്രിസ്ത്യന്‍, സിഖ്, മനുഷ്യ സുഹൃത്തുക്കള്‍. എന്നെ ദേശ വിരുദ്ധര്‍ എന്ന് വിളിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടരുത്. ഞാന്‍ ഒരു ബോക്‌സറാണ് ഞാന്‍ നിങ്ങളുടെ മൂക്ക് ഇടിക്കും,’ ബാബില്‍ ഖാന്‍ പോസ്റ്റ് ചെയ്തു.

Irfan khan son instagram stories goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES