വിഖ്യാത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ദാരിയൂഷ് മെര്‍ജൂയിയെയും ഭാര്യ വഹീദെ മുഹമ്മദീഫറിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ഇരുവരെയും വീട്ടില്‍ കുത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. ടെഹ്റാനില്‍ നിന്ന് 30 കിലോമീറ്റര്‍ മാറി അതിര്‍ത്തി പ്രദേശത്തുള്ള വീട്ടിലാണ് ഇരുവരുടെയും താമസം.
ശനിയാഴ്ച രാത്രി കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ മകള്‍ മോണയാണ് ഇരുവരും കൊല്ലപ്പെട്ടത് ആദ്യം കണ്ടത്.തങ്ങള്‍ക്കു ഭീഷണിയുണ്ടെന്ന് വഹീദെ മുഹമ്മദീഫറി ഏതാനും നാളുകള്‍ക്കുമുന്‍പ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
85 കാരനാണ് മെര്‍ജൂയി. 1970 കളുടെ തുടക്കത്തില്‍ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.1969ല്‍ ദ കൗ എന്ന ചിത്രം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ക്‌ളാസിക്കുകളില്‍ ഒന്നാണ്.2020ല്‍ സംവിധാനം ചെയ്ത ലാ മൈനര്‍ ആണ് അവസാന ചിത്രം.2015 ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു