Latest News

തെന്നിന്ത്യന്‍ ചലച്ചിത്ര മാമാങ്കംഐ ഐ എഫ് എ ഉത്സവം 2024 അബുദാബിയില്‍; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 4

Malayalilife
 തെന്നിന്ത്യന്‍ ചലച്ചിത്ര മാമാങ്കംഐ ഐ എഫ് എ ഉത്സവം 2024 അബുദാബിയില്‍; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 4

വര്‍ഷത്തെ തെന്നിന്ത്യന്‍ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 സെപ്റ്റംബര്‍ 6 ,7  തീയതികളില്‍ അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വെച്ച് നടക്കും. 2024 ജൂണ്‍ നാലുവരെ, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷകളിലും നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. മലയാളം, തമിഴ്, തെലുങ്ക്, കണ്ണട, എന്നിവ അടങ്ങിയ തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ മികച്ച ചിത്രങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി ടോളറന്‍സ് ആന്‍ഡ് കോ എക്‌സിസ്റ്റന്‍സ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ മബാറക് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തിലാണ്  ഐ.ഐ.എഫ്.എ  ഉത്സവം അവാര്‍ഡ് 2024 സംഘടിപ്പിക്കുന്നത്.

യാസ് ഐലന്‍ഡിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ അനുഭവവും പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത് അബുദാബിയിലെയും മിറാലിയിലെയും കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം വകുപ്പാണ്. ഐ.ഐ.എഫ്.എ ഉത്സവം 2024 ന്റെ ചുക്കാന്‍ പിടിക്കാന്‍ ഗ്രാന്‍ഡ് ഓപ്പണിങ് ദിനത്തില്‍ മലയാളത്തിലെയും തമിഴിലെയും പ്രതിഭകള്‍ അരങ്ങിലെത്തുമ്പോള്‍ അടുത്ത ദിനം അരങ്ങു കീഴടക്കുന്നത് തെലുങ്കിലേയും കന്നടയിലെയും ചലച്ചിത്ര പ്രതിഭകള്‍ ആയിരിക്കും.

നാല് ഭാഷകളിലും നോമിനേഷനുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂണ്‍ 4 വരെയാണ്.

ആഗോളതലത്തില്‍ അംഗീകാരം നേടി തെന്നിന്ത്യന്‍ സിനിമകള്‍ ഉയരങ്ങള്‍ കീഴടക്കുകയാണ്. ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കി മലയാളം തമിഴ് തെലുങ്ക് കണ്ണട സിനിമകള്‍ ഇതിനോടകം തന്നെ  അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടി കഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അവിസ്മരണീയമായ ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറാകൂ. അബുദാബിയിലെ ശ്രദ്ധേയമായ നഗരമായ യാസ് ഐലന്‍ഡില്‍ ഐ.ഐ.എഫ്.എ ഉത്സവം ഗ്ലോബല്‍ ടൂറിനുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ തത്സമയവും പൊതുജനങ്ങള്‍ക്ക്  ലഭ്യമാണ്.

https://www.etihadarena.ae/en/event-booking/iifa-utsavam and https://abu- dhabi.platinumlist.net/event-tickets/91813/iifa-utsavam-2024-at-etihad-arena-abu-dhabi
Follow for further details on IIFA UTSAVAM 2024:
? Website https://www.iifa.com/iifa-utsavam-2024
? Instagram https://www.instagram.com/iifautsavam?igsh=MW9jeDN0Y3ZpMjR6dw== ? Facebookhttps://www.facebook.com/share/NtzrjV3Gxt6GU6eD/?mibextid=LQQJ4d ? YouTube https://youtube.com/@IIFAUtsavam?si=4F8c1VXjZgIe6ld-

About Ya െIsland

അബുദാബിയുടെ സുവര്‍ണ്ണ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ആണ് യാസ് ഐലന്‍ഡ്.  അബുദാബി നഗരമധ്യത്തില്‍ നിന്ന് 20 മിനിറ്റും ദുബായില്‍ നിന്ന് 50 മിനിറ്റും അകലെയുള്ള യാസ് ദ്വീപ്, വിനോദ സഞ്ചാരികള്‍ക്ക് വൈവിധ്യമായ വിനോദാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ഫെരാരി വേള്‍ഡ് യാസ് ഐലന്‍ഡ്, അബുദാബി, യാസ് വാട്ടര്‍വേള്‍ഡ് യാസ് ഐലന്‍ഡ്, അബുദാബി, വാര്‍ണര്‍ ബ്രദേഴ്സ് വേള്‍ഡ് ടിഎം അബുദാബി തുടങ്ങിയ അവാര്‍ഡ് നേടിയ തീം പാര്‍ക്കുകള്‍ മുതല്‍ റെക്കോര്‍ഡ് തകര്‍ത്ത CLYMBTM യാസ് ഐലന്‍ഡ്, യാസ് മറീന സര്‍ക്യൂട്ട് (ഫോര്‍മുല 1 എത്തിഹാദ് എയര്‍വേസ് അബുദാബി ഗ്രാന്‍ഡ് പ്രിക്സ്റ്റിമിന്റെ ആസ്ഥാനം)  തുടങ്ങിയവ ഉള്‍പ്പെടെ 25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിനുള്ളില്‍ വിനോദസഞ്ചാരികളുടെ സ്വര്‍ഗം തന്നെ കാണാന്‍ കഴിയും.

അബുദാബിയിലെ ഏറ്റവും വലിയ മാളായ യാസ് മാളില്‍ ലോകോത്തര ഷോപ്പിംഗ്, യാസ് ബേ വാട്ടര്‍ഫ്രണ്ടിലെ മികച്ച ഡൈനിങ്ങ്, അബുദാബിയുടെ ഉറങ്ങാത്ത രാപ്പകലുകള്‍, യാസ് ലിങ്ക്‌സ് ഗോള്‍ഫ് കോഴ്സിലെ അവാര്‍ഡ് നേടിയ ഗോള്‍ഫ് എന്നിവ യാസ് ദ്വീപിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. ഈ ദ്വീപ് വര്‍ഷം മുഴുവനും ഗംഭീരമായ സംഗീത, വിനോദ പരിപാടികളുടെ ലൈനപ്പ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ W Abu Dhabi - Yas Island, Hilton Abu Dhabi Yas Island, The WBTM അബുദാബി, ലോകത്തിലെ ആദ്യത്തെ Warner Bros. തീം ഹോട്ടല്‍. 165-ലധികം ഡൈനിംഗ് അനുഭവങ്ങളോടെ, വൈറ്റ് അബുദാബി, ഇത്തിഹാദ് അരീന എന്നിവയുള്‍പ്പെടെയുള്ള ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കണ്‍സര്‍ട് വേദികളും ചേര്‍ന്ന് യാസ് ദ്വീപിനെ ഏറെ ആകര്‍ഷകമാക്കുന്നു.

About culture and tourism Abudhabi 

അബുദാബിയുടെ സാംസ്‌കാരിക-ടൂറിസം മേഖലകളുടെയും സര്‍ഗാത്മക വ്യവസായങ്ങളുടെയും സുസ്ഥിരമായ വളര്‍ച്ചയെ നയിക്കുന്നതില്‍  ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം - അബുദാബി (ഡിസിടി അബുദാബി) യുടെ പങ്ക് ഏറെ ശ്ലാഘനീയമാണ്.  ഇത് അബുദാബിയുടെ സാമ്പത്തിക പുരോഗതിക്ക് ഏറെ ആക്കം കൂട്ടുകയും ചെയ്യുന്നു.  സാംസ്‌കാരിക, ടൂറിസം വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നയങ്ങളും സംവിധാനങ്ങളും രൂപപ്പെടുത്തുന്നതില്‍ ഡിസിടി ഏറെ മുന്നേറുകയാണ്. 

എമിറേറ്റിലെ ജനങ്ങള്‍ക്കും പൈതൃകത്തിനും  ഭൂപ്രകൃതിക്കുമനുസരിച്ചാണ് ഡിസിടി അബുദാബിയുടെ പ്രവര്‍ത്തനങ്ങള്‍.  ആധികാരികത, നവീകരണം, സമാനതകളില്ലാത്ത അനുഭവങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്നതിനായി  ഡിസിടി പ്രവര്‍ത്തിക്കുന്നു, അബുദാബിയുടെ ആതിഥ്യമര്യാദ, പയനിയറിംഗ് സംരംഭങ്ങള്‍, സര്‍ഗ്ഗാത്മക ചിന്തകള്‍ എന്നിവയാല്‍ ഡി സി ടി പ്രതിനിധീകരിക്കപ്പെടുന്നു.

Read more topics: # ഐ ഐ എഫ് എ
IIFA Awards 2023 in Abu Dhabi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES