Latest News

 മുംബൈ പോലീസ് തെലുങ്ക് റീമേക്ക്; പൃഥിയായ സുധീര്‍; ഹണ്ട് ട്രെയിലര്‍ കാണാം

Malayalilife
  മുംബൈ പോലീസ് തെലുങ്ക് റീമേക്ക്; പൃഥിയായ സുധീര്‍; ഹണ്ട് ട്രെയിലര്‍ കാണാം

റോഷന്‍ ആന്‍ഡ്രൂസിന്റെ കരിയറിലെ വേറിട്ട ചിത്രമായിരുന്നു 'മുംബൈ പൊലീസ്'. പൃഥിരാജ് നായകനായി അവതരിപ്പിച്ച 'മുംബൈ പൊലീസ്' 2013ലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ 'മുംബൈ പൊലീസി'ന്റെ തെലുങ്ക് റീമേക്ക് 'ഹണ്ട്' എന്ന പേരില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സുധീര്‍ ബാബു നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മഹേഷ് ശൂരപാണിനിയാണ് ചിത്രത്തിന്റെ സംവിധാനം. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു അഭിനയിക്കുന്നു. അരുള്‍ വിന്‍സെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.സംഗീത സംവിധാനം ജിബ്രാന്‍ ആണ്.

2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മുംബൈ പൊലീസ്'. പൃഥിരാജിനൊപ്പം റഹ്മാനും ജയസൂര്യയും മുഖ്യ വേഷങ്ങളിലെത്തി. ബോബി-സഞ്ജയ്യുടേതാണു തിരക്കഥ. നിഹാല്‍ പിള്ള, അപര്‍ണ നായര്‍, ക്യാപ്റ്റന്‍ രാജു, റിയാസ് ഖാന്‍ എന്നിവരും വേഷമിട്ടു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയത്.

    

Hunt Movie Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES