ഹൃദയപൂര്‍വ്വത്തിന്റെ ടീസറില്‍ ഏറ്റവും അധികം ശ്രദ്ധേയമായ വാക്കുകളായിരുന്നു ഫഹദിന്റെ റഫറന്‍സ്.ഇപ്പോഴിതാ ഇതിന് പിന്നാലെ വൈറലാകുകയാണ് മോഹന്‍ലാലും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ചിത്രങ്ങള്‍. ഫഹദിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസിലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
എ നൈറ്റ് ടു റിമെംബര്‍' എന്ന ക്യാപ്ഷനോടെയാണ് ഫര്‍ഹാന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്രണവ് മോഹന്‍ലാല്‍, നസ്രിയ, സുചിത്ര മോഹന്‍ലാല്‍ എന്നിവരെയും ചിത്രങ്ങളില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. 'പ്രമോഷന്‍ തന്ന ലാലേട്ടനെ വിളിച്ച് ആഘോഷിക്കുന്ന ഫഹദ്', 'ദേ സീനിയര്‍ ആക്ടറും ഫഫയും', എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന രസകരമായ കമന്റുകള്‍.
മോഹന്‍ലാലിനോട് ഒരു ഹിന്ദി ഭാഷക്കാരന്‍ മലയാള സിനിമ ആരാധകന്‍ ആണെന്നും ഫാഫയെ ആണ് ഏറ്റവും ഇഷ്ടമെന്നുമാണ് ടീസറില്‍ പറയുന്നത്. മോഹന്‍ലാല്‍ ആരാണ് ഫാഫ എന്ന് ചോദിക്കുന്നത്, അപ്പോള്‍ ഫഹദ് ഫാസില്‍ എന്ന് മറ്റേയാളുടെ ഉത്തരം. മലയാളത്തില്‍ വേറെയും സീനിയര്‍ നടന്‍മാരുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. അപ്പോള്‍ ഇല്ല ഒണ്‍ലി ഫാഫ എന്ന് മറ്റേയാള്‍ മറുപടി നല്‍കുകയായിരുന്നു. ടീസറിലെ ഈ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റവും അധികം ഏറ്റെടുത്തിരിക്കുന്നത്.