ക്ലാസിലെ ഏറ്റവും മോശം കുട്ടിയായിരുന്നു, ഈ ടീച്ചര്‍ മാത്രമായിരുന്നു എന്നെ മനസ്സിലാക്കിയത്; അധ്യാപക ദിനത്തില്‍  വീഡിയോ പങ്കുവെച്ച്അല്ലുഅര്‍ജുന്‍

Malayalilife
topbanner
 ക്ലാസിലെ ഏറ്റവും മോശം കുട്ടിയായിരുന്നു, ഈ ടീച്ചര്‍ മാത്രമായിരുന്നു എന്നെ മനസ്സിലാക്കിയത്; അധ്യാപക ദിനത്തില്‍  വീഡിയോ പങ്കുവെച്ച്അല്ലുഅര്‍ജുന്‍

അദ്ധ്യാപകദിനത്തില്‍ തന്റെ അദ്ധ്യാപികയോടൊത്തുള്ള യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്റെ വീഡിയോ വൈറലാവുന്നു. ബിഹൈന്‍ഡ്വുഡ്‌സ് ഗോള്‍ഡ് ഐക്കണ്‍ 2023 ചടങ്ങില്‍ വെച്ച് തന്നെ കുട്ടിക്കാലത്ത് പഠിപ്പിച്ച ശ്രീമതി അംബിക രാമകൃഷ്ണന്‍ എന്ന ടീച്ചറുമായി അല്ലു അര്‍ജുന്‍ വേദി പങ്കിട്ട വീഡിയോയാണ് വൈറലാവുന്നത്. വിദ്യാഭാസകാലത്ത് തന്നെ ഏറ്റവുമധികം സ്വാധീനിച്ച ടീച്ചര്‍ എന്നാണ് അല്ലു അര്‍ജുന്‍ അംബിക ടീച്ചറെ വിശേഷിപ്പിച്ചത്. താന്‍ വളരെ മോശം വിദ്യാര്‍ത്ഥി ആയിരുന്നെങ്കില്‍പ്പോലും 'ഓരോരുത്തര്‍ക്കും ഓരോ കഴിവുണ്ടാവും, ആ കഴിവ് നാം തിരിച്ചറിയുന്ന ദിവസം നാം ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങും' എന്നു പറഞ്ഞ് പ്രചോദനം നല്‍കിയ ഒരേയൊരു ടീച്ചര്‍ അംബിക ടീച്ചര്‍ ആയിരുന്നെന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വിദ്യാര്‍ത്ഥി ഇത്ര ഉയര്‍ന്ന നിലയില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അംബിക ടീച്ചറും സദസ്സിനോട് പറഞ്ഞു.

സിനിമാപ്രേക്ഷകര്‍ക്കിടയില്‍ പ്രസിദ്ധനായ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന 'പുഷ്പ' എന്ന ചിത്രത്തിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സിനിമാതാരങ്ങളില്‍ ഒരാളായിരിക്കുമ്പോള്‍ത്തന്നെ ലളിതമായ ജീവിതശൈലിയാലും പെരുമാറ്റത്താലും സഹജീവിസ്‌നേഹത്താലും ആരാധകപ്രീതി നേടാന്‍ അല്ലു അര്‍ജുനു സാധിക്കുന്നുണ്ട്.

ലോകത്തുടനീളമുള്ള ഫാന്‍സ് ആകാംക്ഷയോടെ അല്ലു അര്‍ജുന്റെ വെള്ളിത്തിരയിലെ അടുത്ത അവതാരത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. 'പുഷ്പ 2'വാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ചിത്രം.

Happy teachers day alluarjun

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES