Latest News

ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മയായി ദുല്‍ഖര്‍; നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ട്രെയിലര്‍ കാണാം

Malayalilife
ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മയായി ദുല്‍ഖര്‍; നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ട്രെയിലര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ട്രെയിലര്‍ റിലീസ് ചെയ്തു. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലെ ഗ്യാങ് വാറാണ് പ്രമേയം. ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വര്‍മ എന്ന കഥാപാത്രത്തെ ആണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. 

ദുല്‍ഖറിന്റെ ആദ്യ വെബ് സിരീസ് രാജ് നിദിമൊരുവും കൃഷ്ണ ഡികെയും ചേര്‍ന്നാണ്‌സംവിധാനം ചെയ്യുന്നത്. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൗശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി.ജെ ഭാനു എന്നിവരാണ് മറ്റു താരങ്ങള്‍. 

തൊണ്ണൂറുകള്‍ പശ്ചാത്തലമാകുന്ന സീരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് നിദിമൊരുവും കൃഷ്ണ ഡികെയ്ക്ക് ഒപ്പം സുമന്‍ കുമാറും ചേര്‍ന്നാണ്.പങ്കജ് കുമാറാണ് ഛായാഗ്രഹണം. നെറ്റ്ഫ്‌ലിക്‌സില്‍ ആഗസ്റ്റ് 18ന് സ്ട്രീമിംഗ് ആരംഭിക്കും

Read more topics: # ദുല്‍ഖര്‍
Guns Gulaabs OfficiaTrailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES